ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിക്കണം… ഡോ.ജോഷ്വ മാർ നിക്കോദിമോസ്
റാന്നി : ലഹരി ബോധവത്കരണത്തിൽ ശാസ്ത്രീയമായ ശൈലികൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന മെത്രാപോലിത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ്. റാന്നി സെന്റ് തോമസ് അരമനയിൽ നടന്ന നിലയ്ക്കൽ ഭദ്രാസന ലഹരി വിരുദ്ധ കർമ സമിതിയുടെ പരിശീലന സെമിനാറിൽ അധ്യഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും ലഹരി വസ്തുക്കളും സുലഭമായിക്കൊണ്ടിരിക്കുന്ന കാലത്തു ലഭ്യത കുറയ്ക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുകയും, ജാതി മത രാഷ്ട്രിയ വ്യത്യാസം ഇല്ലാതെ ഈ സാമൂഹ്യ തിന്മയെ നേരിടുവാൻ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ സെമിനാർ ഉത്ഘാടനം ചെയ്തു. നീതിക്കായി ആരോഗ്യം ആരോഗ്യത്തിനായി നീതി എന്ന ആപ്തവാക്യം ഉൾക്കൊണ്ട് യുവാക്കളെയും വിദ്യാർഥികളെയും സജ്ജരാക്കണമെന്ന് അവർ പറഞ്ഞു.
പത്തനംതിട്ട എക്സൈസ് പ്രിവന്റീവ് ഓഫിസർ ബി. ഷാജിമോൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബാന്തരീക്ഷത്തിലെ ശൈലീ മാറ്റങ്ങൾ ലഹരി ആസക്തിയിലേക്ക് നയിക്കുന്നുവെന്ന് ആധുനിക പഠനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫാ. സാം പി ജോർജ്, ഫാ. യൂഹാനോൻ ജോൺ, ഫാ. ബിജിൻ തോമസ് ചെറിയാൻ, മിന്റ മറിയം വർഗീസ്, സ്നേഹ സോണി എന്നിവർ വിഷയ അവതരണങ്ങൾ നടത്തി.
ഫാ. ഇടിക്കുള. എം. ചാണ്ടി, ഫാ. ലിജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.