സ്നേഹ സ്പർശം – വാനാന്തര ദേവാലയമായ കുടപ്പനകുളം ദേവാലയ സന്ദർശനവും സാധുജന സഹായ വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും
2016 മാർച്ച് 5 (ശനിയാഴ്ച ) ഉള്ളന്നൂർ St Marys Orthodox യുവജന പ്രസ്ഥാനത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വാനാന്തര ഗ്രാമമായ കുടപ്പനകുളം St Mary’s Orthodox ദേവാലയം സന്ദർശിക്കുന്നു ,പത്തനംതിട്ട ചിറ്റാർ റോഡിൽ മണിയാർ ജംഗ്ഷനിൽ നിന്നും കൊടും വാനാന്തര ങ്ങളിലുടെ 6 km സഞ്ചരിചാണു ഈ ദേവാലയത്തിൽ എത്തി ചേരുന്നത് ,വിദ്യഭ്യാസ പരമായും സാമുഹ്യ പരമായും സാമ്പത്തിക പരമായും ഏറെ പിന്നോക്കം നില്ക്കുന്ന ഈ പ്രദേശത്തെ ദേവാലയത്തിൽ 28 ഇടവക ഭവനങ്ങൾ ഉണ്ട് …..അടിസ്ഥാന വിദ്യഭ്യസത്തിനു ഏക ആശ്രയം പ്രദേശത്തെ Tribal സ്കൂൾ ആണ് ..ഉന്നത വിദ്യഭ്യസത്തിനു വേണ്ടി 15 km സഞ്ചരിച്ചു വേണം വിദ്യർഥി കൾക്ക് സ്കൂളിൽ എത്തിച്ചേരാൻ. കാട്ടാനകളും പുലികളും ഉൾപ്പടെ ഉള്ള വന്യ മൃഗങ്ങൾക്കിടയിൽ ക്ലേശകരമായ ജീവിതം നയിക്കുന്ന നമ്മുടെ സഭാ അംഗങ്ങൾക്ക് ഈ നോമ്പ് കാലത്ത് നമുക്കൊരു കൈത്താങ്ങലാകാം . സ്നേഹ സ്പർശം പദ്ധതിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു