കോലഞ്ചേരി പള്ളി ; താൽകാലിക ആരാധനാ ക്രമികരണത്തിൽ തീരുമാനമായി
കൊച്ചി: സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ കോലഞ്ചേരി പള്ളിയിലെ താൽകാലിക ആരാധനാ ക്രമികരണത്തെ സംബന്ധിച്ച് ഓർത്തഡോക്സ് സഭയും ജില്ലാ കളക്ടറും തമ്മിൽ ധാരണയായി. ദിവസത്തിൽ രണ്ട് സർവീസ് ഉണ്ടായിരിക്കും. ഒന്നാമത്തെ സർവീസ് 5.00 മുതൽ 8:30 വരെയും രണ്ടാമത്തേത് 9:00 മുതൽ 12:30 വരെയും. താക്കോൽ കൈവശമുള്ള ഓർത്തഡോൿസ് സഭ ക്രമികരണങ്ങളോട് സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു. അനുവദിച്ചിരിക്കുന്ന സമയത്ത് കൂദാശകൾ നടത്തുവാൻ യാക്കോബായ വിഭാഗത്തിനും അനുമതി നൽകി. ശവസംസ്കാരം ഉണ്ടായാൽ അത് അനുസരിച്ച് ശുശ്രൂഷകൾ നടത്താവുന്നതാണ്. യാക്കോബായ വിഭാഗം വാദിച്ച മറ്റ് അനവധി ആവശ്യങ്ങൾ വിധി മുൻനിർത്തി കളക്ടർ നിരാകരിച്ചു. അന്തിമ വിധി വരെ മാത്രമായിരിക്കും ഈ ക്രമീകരണങ്ങൾ എന്ന് ജില്ലാകളക്ടർ അറിയിച്ചു.
തിരുമാനത്തിന്റെ പകർപ്പ്