ഏപ്രിൽ 6 : ഓർത്തഡോക്സ് സഭാ (കാതോലിക്ക) ദിനം ആചരിക്കുന്നു
ഓർത്തഡോക്സ് സഭ കാതോലിക്കാ ദിനം(സഭാ ദിനം)ഏപ്രില്‍ ആറാം തീയതി ആചരിക്കുകയാണ്.ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ പരിശുദ്ധ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും.
വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ പിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ ഏറ്റുചൊല്ലും .സഭാ തല ഉദ്ഘാടനം പരിശുദ്ധ കാതോലിക്ക ബാവ നിർവ്വഹിക്കും.