OVS - Latest NewsOVS-Kerala News

പള്ളിപ്പാട് സെന്റ് ജോർജ് പള്ളിയിൽ കല്ലിട്ട പെരുനാളും സുവിശേഷ യോഗവും തുടങ്ങി

പള്ളിപ്പാട് :- സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ 150–ാമതു കല്ലിട്ട പെരുനാളും 77–ാമതു സുവിശേഷ യോഗവും തുടങ്ങി. 20നു സമാപിക്കും. ശതോത്തര സുവർണജൂബിലി സമാപന സമ്മേളനവും അന്നേ ദിവസം നടക്കും. കഴിഞ്ഞ ദിവസം നടന്ന ആധ്യാത്മിക സംഘടനകളുടെ വാർഷികം ഫാ. എം.കെ. മത്തായി ഉദ്ഘാടനം ചെയ്തു. ഫാ. കെ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പാപ്പച്ചൻ ഈശ്വരൻപറമ്പിൽ, കെ. കുഞ്ഞുകുട്ടി, കെ.വി. ജോൺ ചിറത്തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഇടവകയിലെ മുൻ വികാരിമാരെയും ദേശത്ത് പട്ടക്കാരെയും ആദരിക്കൽ, ഇതു സംബന്ധിച്ച യോഗം ഉദ്ഘാടനം എന്നിവ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.

വികാരി ഫാ. കെ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എസ്. തങ്കച്ചൻ കൊല്ലമല, ജോസഫ് ഷാരോൺ വില്ല എന്നിവർ പ്രസംഗിച്ചു. ഇന്ന് 6.30നു ഗാനശുശ്രൂഷ, രാത്രി ഏഴിനു റവ. ജോസഫ് ശാമുവൽ കറുകയിൽ കോറെ പ്പിസ്കോപ്പയുടെ സുവിശേഷ പ്രസംഗം. നാളെ 6.30നു ഗാനശുശ്രൂഷ, രാത്രി ഏഴിനു ഫാ. റെജി മാത്യൂസിന്റെ സുവിശേഷ പ്രസംഗം. 19ന് ആറിനു സന്ധ്യാനമസ്കാരം. 20ന് 7.30ന് അഞ്ചിന്മേൽകുർബാന. ഡോ. ജോഷ്വാ മാർ നിക്കോേദിമോസ് മെത്രാപ്പൊലീത്ത കാർമികത്വം വഹിക്കും. 9.30നു പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്. 10.30നു നടക്കുന്ന ജൂബിലി സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.

ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ജസ്റ്റിസ് ഷാജി പി. ചാലി മുഖ്യ സന്ദേശം നൽകും. ജീവകാരുണ്യ ധനസഹായവിതരണം കെ.സി. വേണുഗോപാൽ എംപി നടത്തും. സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് സുവനീർ പ്രകാശനം ചെയ്യും. 12നു കുടുംബസംഗമം. ഫാ. സോനു ജോർജ് ക്ലാസ് നയിക്കും.

error: Thank you for visiting : www.ovsonline.in