പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ ഓർമപ്പെരുനാളിനു കൊടിയേറി
ചെങ്ങന്നൂർ :- പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 324–ാമത് ഓർമപ്പെരുനാളിനു യു.കെ, യുറോപ്പ് ഭദ്രസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കൊടിയേറി. നൂറുകണക്കിനു ഭക്തജനങ്ങൾ പങ്കെടുത്ത റാസ വിശുദ്ധ അന്ത്രയോസ് ബാവായുടെ കുരിശുപള്ളിയിലേക്കു നടത്തി. ഇടവക വികാരി ഫാ. രാജൻ വർഗീസ്, സഹവികാരി ഫാ. ജാൾസൺ പി. ജോർജ്, ട്രസ്റ്റി ജോസ് കെ. ജോർജ്, സെക്രട്ടറി ജോസഫ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാന പെരുനാൾ മാർച്ച് നാല്, അഞ്ചിനുമായി നടക്കും.
![]() |
![]() |
![]() |