OVS - Latest NewsOVS-Kerala News

ഇന്നലെ നടന്നത് (11.02.2016) കേരളാ ഹൈക്കോടതി വിധിയോടുള്ള കേരളാ പോലീസിന്റെ അനാദരവ്

യാക്കോബായ വിഭാഗത്തിന്റെ കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍ കാറ്റില്‍ പറത്തി വെല്ലുവിളി നടത്തുന്നത് കണ്ടുനില്‍ക്കാനാവാതെ കോലഞ്ചേരി പള്ളി ഇടവക അംഗങ്ങള്‍ ആയ ഓ.വി. മാത്തുക്കുട്ടിയും, ജോജി ജോര്‍ജും, തോമസ്‌ എം. ഏലിയാസും ചേര്‍ന്നു സമര്‍പ്പിച്ച WPC  25413 of 2013 ഹര്‍ജി കേരളാ ഹൈക്കോടതിയില്‍ നല്‍കുകയും ടി ഹര്‍ജി 08.02.2016 ല്‍ വിധിയാവുകയും ടി വിധി പ്രകാരം പള്ളി വികാരിക്കും 1934ലെ ഭരണഘടനാ അംഗീകരിച്ച് പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് വിധിയായിട്ടുള്ളതാണ്. പ്രസ്തുത കേസില്‍ പുത്തന്‍കുരിശു സബ് ഇന്‍സ്പെക്ടര്‍ മൂന്നാം കക്ഷിയും ആലുവ റൂറല്‍ എസ്.പി രണ്ടാം കക്ഷിയുമാണ് (പ്രതിയാണെന്നുള്ളത്). മാത്രമല്ല ഈ ഉത്തരവ് നടപ്പില്‍ വരുത്താന്‍ ബഹു. കേരളാ ഹൈക്കോടതിയാല്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരുമാണ്. ഈ ഉത്തരവ് നടപ്പാക്കണമെന്നു ആവശ്യപ്പെട്ടു വികാരി 10.02.2016 ല്‍ ഈ രണ്ടു പേര്‍ക്കും പരാതി നല്കിയിട്ടുള്ളതുമാണ്.

എല്ലാ നടപടിക്രമങ്ങളും അറിയിപ്പുകളും നല്‍കിയതിനു ശേഷം11.02.2016 (ഇന്നലെ) ഉച്ചക്ക് പള്ളി വികാരിയോടൊപ്പം വിശ്വാസികളും ചേര്‍ന്ന് പള്ളി തുറക്കുകയും തദവസരത്തില്‍ കോടതി WPC  25413  Of  2013 ഹര്‍ജി പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയ 5 മുതല്‍ 9 വരെ പ്രതികളുടെ എജെന്റ്മാരായ ഫാ എല്‍ദോസ് കക്കാടന്‍, ഫാ ഏലിയാസ് കാപ്പുംകുഴി, ഫാ ഷാനു പൗലോസ്‌, തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും അവര്‍ ചുമതലപ്പെടുത്തിയ ഹെല്‍മറ്റും ജാക്കറ്റും ധരിച്ച ഉദ്ദേശം പത്തോളം വാടക ഗുണ്ടകളും അവരോടു ഉദ്ദേശം 50 ഓളം ആളുകളും ചേര്‍ന്ന് പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികളെയും ആക്രമിച്ചു. ആക്രമണം രൂക്ഷമായപ്പോള്‍ പള്ളിയില്‍  ഉണ്ടായിരുന്ന വിശ്വാസികള്‍ പെട്ടെന്ന് പള്ളി അടക്കുകയും അങ്ങനെ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ആവുകയും ചെയ്തു. അതിനു ശേഷം ഭീകര ആക്രമണമാണ് പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ആദ്യമേ പള്ളിയുടെ വടക്ക് വശത്ത് ഉള്ള എല്ലാ ചില്ല് ജനാലകളും കല്ലുകൊണ്ട് എറിഞ്ഞു ഉടച്ചു. അതിനു ശേഷം വലിയ കല്ലുകള്‍, കമ്പി വടികള്‍, കുറുവടികള്‍, വലിയ മരക്കൊലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പള്ളിയുടെ വടക്കേ വാതില്‍പ്പാളി തല്ലിപ്പൊളിച്ചു വാതിലിനു ദ്വാരം ഉണ്ടാക്കി അതിലൂടെ പള്ളിയകത്തു കന്നാസും ബക്കറ്റും ഉപയോഗിച്ച് പെട്രോള്‍ ഒഴിക്കുകയും അതിലുള്ളവരെ  കത്തിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. അതോടൊപ്പം പള്ളിയുടെ പൊട്ടിയ ജനാലകള്‍ വഴി  മുളകും മുളകുപൊടിയും തുടരെ തുടരെ എറിഞ്ഞുകൊണ്ടിരുന്നു. അതോടൊപ്പം നിന്നെ ഒക്കെ പച്ചക്ക് കത്തിക്കുമെന്നും ജീവനോടെ കുഴിച്ചു മൂടുമെന്നും കേട്ടാല്‍ അറക്കുന്ന തരത്തില്‍ ഉള്ള അസഭ്യ വാക്കുകളും തെറികളും പറഞ്ഞുകൊണ്ട് ഗുണ്ടകള്‍ തലങ്ങും വിലങ്ങും ഓടി നടന്നു. പള്ളിക്കുള്ളില്‍ പെട്രോള്‍ ഒഴിച്ചത് മനസിലാക്കിയ വിശ്വാസികള്‍ പെട്ടെന്ന് തന്നെ ഫയര്‍ ഫോഴ്സ് അധികാരികളെ വിവരം അറിയിക്കുയും അവര്‍ അവസരോജിതമായി പെട്ടെന്ന് എത്തി പള്ളിക്കുപുറത്തു നിന്നു പള്ളിക്കുള്ളിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ പള്ളി വികരിക്കും വിശ്വാസികള്‍ക്കും കോടതി ഉത്തരവ് പ്രകാരം സംരക്ഷണം നല്‍കേണ്ട പോലീസ് അധികാരികള്‍ കാഴ്ചക്കാരായി നോക്കി നിന്നു.

ഇന്നേ ദിവസം തന്നെ ഈ ഇടവകയിലെ നിരപ്പാമല ലക്ഷം വീട് കോളനിയില്‍ പൗലോസ്‌ (54) എന്നയാളുടെ സംസ്കാരം നടക്കേണ്ടത് കൂടി ഉണ്ട്ടയിരുന്നു. ഇതിനുള്ള സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് പള്ളി വികാരി ഫാ ജേക്കബ്‌ കുര്യന്‍ രാവിലെ തന്നെ എസ് പി ഓഫീസില്‍ നേരിട്ട് വിവരം  അറിയിച്ചിരുന്നു. എന്നാല്‍ ഈ സംസ്കാരം നടത്തുന്നതിന് പള്ളിയിലേക്ക് എത്തിയ വൈദീകനെയും പരേതന്റെ ബന്ധുക്കളെയും മൃദദേഹം വഹിച്ച ആംബുലന്‍സും പള്ളി ഗേറ്റില്‍ കോടതി നിരോധനം ഏര്‍പ്പെടുത്തിയ മുകളില്‍ പറഞ്ഞിരിക്കുന്ന പ്രതികളുടെയും നേതൃത്വത്തില്‍ തടസം ചെയ്യുകയും ചെയ്തു. ദീര്‍ഘ നേരത്തെ വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം പള്ളി മുറ്റത്തേക്ക്‌ മൃതദേഹം തള്ളിക്കയറ്റുകയും പള്ളിയുടെ അകത്തു നടത്തേണ്ട ശുശ്രൂഷകള്‍ പള്ളിയകത്തു വച്ച് നടത്താതെ പള്ളിയുടെ പൂമുഖത്തു വച്ച് നടത്തുകയും അതിനു ശേഷം ശവക്കോട്ടയില്‍ മറവു ചെയ്യുകയും ചെയ്തു.

ശവ സംസ്കാരത്തിന് ശേഷം പുറത്തുവന്ന വൈദീകനെ കോടതി നിരോധനം ഏര്‍പ്പെടുത്തിയ  5 മുതല്‍ 9 വരെ പ്രതികളുടെ എജെന്റ്മാരായ ഫാ എല്‍ദോസ് കക്കാടന്‍, ഫാ ഏലിയാസ് കാപ്പുംകുഴി, ഫാ ഷാനു പൗലോസ്‌, തമ്പു ജോര്‍ജ് തുകലന്‍  എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചു. ഈ ആക്രമണത്തെ തുടര്‍ന്ന് പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ പോലീസ് സംരക്ഷണം ലഭിക്കേണ്ട ഓര്‍ത്തഡോക്‍സ്‌ സഭാ വിശ്വാസികള്‍ക്ക് മാരകമായി പരിക്കുകള്‍ പറ്റി. ഏഴോളം പേര്‍ ആശുപത്രിയിലായി. ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങളെ അതി ക്രൂരമായി തല്ലിച്ചതച്ച പോലീസ് കോടതി ഉത്തരവുകള്‍ പാലിക്കുകയായിരുന്നില്ല എന്ന് വേണം മനസിലാക്കാം. ഇത് ശരിയായ കോടതി അലക്ഷ്യ നടപടിയാണ്.

പോലീസ് അധികാരികളുടെ നേതൃത്വത്തില്‍ നടന്ന ലാത്തിച്ചാര്‍ജിനു ശേഷം ഐ.ജി മഹിപാല്‍ യാദവ് പള്ളിയില്‍ എത്തുകയും കോടതി വിധി നടപ്പാക്കും എന്നുള്ള ഉറപ്പും നല്‍കി. അതിനെ തുടര്‍ന്ന് പള്ളി വികാരിയും ഒപ്പം ഉണ്ടായിരുന്ന വിശ്വാസികളും പള്ളിക്ക് പുറത്തു വരികയും ചെയ്തു. അതിനെ തുടര്‍ന്ന് പോലീസ് ഫോഴ്സ് പള്ളിയില്‍ നിന്നു പിന്‍വലിച്ചു.

സ്ഥിതിഗതികള്‍ ശാന്തമായത്തിനു ശേഷം മേല്‍ പറഞ്ഞ നിരോധിത വിഭാഗം  കൂടുതല്‍ ആളുകളായി സംഘടിക്കുകയും പള്ളിക്ക് ചേര്‍ന്നുള്ള സ്വകാര്യ സ്ഥലമായ കാതോലിക്കേറ്റ് സെന്ററിനു നേരെ കല്ലെറിയുകയും അവിടെ ഉണ്ടായിരുന്ന വാഹങ്ങള്‍ക്ക് കേടു വരുത്തുകയും ചെയ്തു. കല്ലേറില്‍ ഒന്നിലധികം വാഹങ്ങളുടെ ചില്ലുകള്‍ പൊട്ടുകയും നിരവധി വിശ്വാസികള്‍ക്ക് സാരമല്ലാത്ത പരിക്കുകളും പറ്റി. പോലീസ് പിന്മാറ്റം മൂലം ക്രമസമാധാന പരിപൂര്‍ണമായി തകരുന്ന അവസ്ഥയാണ് പിന്നീടു ഉണ്ടായത്. പോലീസ് സംരക്ഷണം ഉള്ള സ്ഥലത്ത് ക്രമരഹിത അക്രമം നടത്തുന്നവരെ പോലീസ് സഹായിക്കുന്ന നിലപാട് ആണ് ഉണ്ടായിരിക്കുന്നത്. ഇത് അനുവദിക്കാവുന്നതല്ല. ഇതിനെതിരെ ശക്തമായ പ്രധിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണ്. അത് താമസം വിനാ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

error: Thank you for visiting : www.ovsonline.in