Kolenchery Live Update: പള്ളിയിൽ ആരാധന പുനരാരംഭിച്ചു
വിഘടിത വിഭാഗത്തിന്റെ സമ്മർദ്ദം മൂലം സർക്കാർ പൂട്ടിയിട്ട കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ആരാധന ഇന്ന് പുനരാരംഭിച്ചു. കേരളാ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളിയ്ക്കും വികാരി ഉൾപ്പെടെ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും സംരക്ഷണം നൽകാമെന്ന് എറണാകുളം ജില്ലാ പോലീസ് മേധാവി തന്ന ഉറപ്പിന്മേൽ രാവിലെ തന്നെ വിശ്വാസികൾ പള്ളി തുറന്നു വൃത്തിഹീനമായി കിടന്നിരുന്ന തറയും ഭിത്തികളും വൃത്തിയാക്കി വൈദികരുടെ നേതൃത്വത്തിൽ കൂദാശ നടത്തി.
പള്ളിയിൽ ആരാധന എന്തു വില കൊടുത്തും തടയുമെന്ന് പാത്രിയർക്കീസ് വിഭാഗം ഭീഷണി മുഴക്കിയിട്ടുണ്ട്. ഗുണ്ടാ നേതാവായ ഫാ.എൽദോസ് കക്കാടൻ ആത്മഹത്യാ ഭീഷണി മുഴക്കി പള്ളി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നു. കനത്ത പോലീസ് സന്നാഹം ഉള്ളതു കൊണ്ട് ഇതുവരെ ആക്രമണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
Kolenchery Live Update
8.15 AM
അൽപ്പം മുൻപ് ഫാ.ജേക്കബ് കുര്യന്റെ കാർമികത്വത്തിൽ കുർബാന പള്ളിയിൽ ആരംഭിച്ചു. പരിസരം സമാധാന പൂർണമാണ്.
കുർബാന സമാപിച്ചു. പള്ളി പരിസരം സമാധാനപൂർണ്ണം. സെമിത്തേരിയിൽ ഇടവകജനങ്ങൾ വികാരിയുടെ നേതൃത്വത്തിൽ ധൂപപ്രാർത്ഥന നടത്തി.
പള്ളിയും പരിസരവും യുവജനങ്ങൾ വൃത്തിയാക്കുന്നു. ഓഫീസ് പ്രവർത്തിച്ചു തുടങ്ങി. പള്ളിക്കു വെളിയിൽ പോലീസ് കെട്ടിയ ബാരിക്കേഡിന് നേരെ ഫാ.കക്കാടന്റെ ബലപ്രയോഗവും ആത്മഹത്യാശ്രമവും പരിഹാസ്യമാവുന്നു.