ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ – ഔദ്യോഗിക പ്രസ്താവന
മലങ്കര ഓർത്തഡോൿസ് സഭ കേരള സർക്കാരിൽ നിന്ന് നേരിടുന്ന നീതി നിഷേധത്തിനും, കോടതി വിധികൾ അട്ടിമറിക്കപ്പെടുന്നതിലും പ്രതിഷേധിച്ചു 6 മന്ത്രിമാരെ ബഹിഷ്കരിക്കുന്നതിനായി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് എടുത്ത തിരുമാനം ഉചിതവും ശക്തവുമാണെന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വിലയിരുത്തുന്നു. ഈ തിരുമാനം നടപ്പിലാക്കുന്നതിനു പരിശുദ്ധ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ പരിശുദ്ധ സുന്നഹദോസിലെ ഭൂരിപക്ഷം മെത്രാപ്പോലിത്തൻമാരും ശക്തമായി നിലകൊണ്ടിട്ടുണ്ട്. അതിനോട് ഭദ്രാസനങ്ങളും ദേവാലയങ്ങളും വൈദീകരും വിശ്വാസികളും നാളിതുവരെ പൂർണമായി സഹകരിച്ചും പോരുന്നു.
എന്നാൽ ഒരു ന്യുനപക്ഷം മെത്രാപ്പോലിത്തൻമാർ അവർ കൂടി ഉൾപ്പെട്ട പരിശുദ്ധ സുന്നഹദോസ് എടുത്ത തിരുമാനത്തെ അട്ടിമറിക്കുന്നതു പരിശുദ്ധ സഭ പൊതു സമൂഹത്തിനു മുൻപിൽ അപമാനിക്കപ്പെടുന്നതിനു കാരണവുമാവുന്നു; അത് സാധാരണ വിശ്വാസികൾക്കിടയിൽ ദുഖവും ആശയകുഴപ്പവും സൃഷ്ടിക്കുന്നു. വടക്കൻ പ്രദേശങ്ങളിൽ സാധാരണ വിശ്വാസികൾ എൽക്കുന്ന ക്രൂര പീഡനങ്ങളെയും നീതി നിഷേധങ്ങളെയും പ്രതി പരിശുദ്ധ സഭ എടുത്ത ഈ തിരുമാനത്തെ സംരക്ഷിക്കുവാൻ ഉള്ള ബാധ്യത എല്ലാവർക്കും ഉണ്ട് എന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വിശ്വസിക്കുന്നു. ഇതിനെതിരായ പ്രവർത്തനങ്ങൾ ഉണ്ടായാൽ വിശ്വാസികളുടെ പ്രതികരണങ്ങൾ ശക്തിപ്പെടും.
മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ…