കോതമംഗലം ചെറിയ പള്ളി: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്; റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് ഇടവക വികാരി തോമസ് പോള്‍ റമ്പാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കാൻ പൊലീസിന് സാധിക്കാത്തതിനാൽ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് റമ്പാൻ ഹര്‍ജി നല്‍കിയത്. അതേസമയം, കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും. സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
കോതമംഗംലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു.
ഇന്നലെ രാവിലെ കോടതി വിധി നടത്തിപ്പിന്റെ ഭാഗമായി പള്ളിയിലെത്തിയ റമ്പാനും നാല് വിശ്വാസികളും അടങ്ങിയ വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് നാടകം തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ കൂട്ടംകൂടി നിയമം കൈയ്യിൽ എടുത്തു തടയുകയായിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ, ആ ഇടവകയുടെ അംഗീകൃത വികാരിയായ മലങ്കര ഓർത്തഡോക്‌സ് സഭയുടെ തോമസ് പോൾ റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് കളക്ടരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്ത് മാറ്റിയത്.
ഓർത്തഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണെന്നു ചോദിച്ച കോടതി, രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും നിര്‍ദേശിച്ചിരുന്നു. ശക്തമായ കോടതി വിധികൾ ഉണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ വിധി അട്ടിമറിക്കുന്ന നിലപാടുകൾ ആണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ സ്വീകരിച്ചു വരുന്നത് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ചൂണ്ടി കാണിക്കുന്നത്
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/latest-news/kothamangalam-protest-against-court-order/
https://ovsonline.in/latest-news/the-truth-will-set-you-free/