സംസ്ഥാന ചലിച്ചിത്ര പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കി
സംസ്‌ഥാന സർക്കാറിന്റെ 48-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഒറ്റമുറി വെളിച്ചമാണ് മികച്ച സിനിമ. നടനായി ഇന്ദ്രൻസിനെയും(ആളൊരുക്കം), നടിയായി പാർവതിയെയും (ടേക്ക് ഓഫ്) സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയേയും (ഈ.മ.യൗ,) പ്രഖ്യാപിച്ചു.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സഖി എൽസ തോമസിന് ലഭിച്ചു.ശ്യാമപ്രസാദ് ചിത്രമായ ‘ഹേ ജൂഡി’ലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്. ‘കേരളാ കഫേ’യിൽ തുടങ്ങി ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ വഴി ‘ഹേ ജൂഡി’ലെത്തി നിൽക്കുന്ന കരിയർ ഗ്രാഫ്. തിരുവനന്തപുരം ഭദ്രാസനത്തിലെ നാലാഞ്ചിറ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. സ്പെഷ്യല്‍ ജൂറി (അഭിനയം) പുരസ്കാരം നേടിയ വിനീതാകോശി (ഒറ്റമുറിവെളിച്ചം) ആനന്ദത്തിലൂടെ അവിചാരിതമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ്. കൊല്ലം ഭദ്രാസനത്തിലെ ചിറ്റുമല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. മികച്ച ശബ്‌ദമിശ്രണത്തിനുള്ള പുരസ്ക്കാരം നേടിയ പ്രമോദ് തോമസ് (ഏദൻ) തുമ്പമണ്‍ ഭദ്രാസനത്തിലെ തുമ്പമണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗമാണ്.