‘സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ടതിനാൽ പോലീസ് നിഷ്‌ക്രിയരായി’ ; ഓർത്തഡോക്സ് സഭ പ്രതിഷേധം
നീതിനിഷേധത്തോടുള്ള പ്രതികരണമായി ഒാർത്തഡോക്സ് സഭയുടെ പള്ളികളിൽ ഞായറാഴ്ച പ്രതിഷേധ ദിനം ആചരിക്കും. ഗവർണ്ണറെ സന്ദർശിച്ച് കോടതിവിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധ സഭ നേരിടുന്ന നീതിനിഷേധവും ധരിപ്പിച്ച് നിവേദനം നൽകാനും കോട്ടയം പഴയസെമിനാരിയിൽ ചേർന്ന ഒാർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി നഷ്ടപ്പെട്ടതിനാൽ പോലീസ് നിഷ്‌ക്രിയരായി. കോടതിവിധി നടപ്പാക്കാൻ സംസ്ഥാന പോലീസിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. ജനുവരി 3-ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ അടിയന്തര യോഗം കോട്ടയത്ത് ചേർന്ന് തുടർനടപടി തീരുമാനിക്കും.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കോടതി വിധിയുമായി പ്രവേശിക്കുന്നതിനെത്തിയ മാറാച്ചേരിൽ തോമസ് പോൾ റമ്പാച്ചനെയും സഭ മാനേജിങ് കമ്മിറ്റി അംഗം പി വി ബഹന്നാനെയും അറസ്റ്റ് ചെയ്ത് ബലമായി കോലഞ്ചേരി മെഡിക്കൽ കോളേജിലാക്കിയ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു. ഇതിലൂടെ സർക്കാർ അവകാശിയെ തടയുകയും നിരോധനമുള്ളവരെ സംരക്ഷിക്കുകയുമാണ് ചെയ്തത്. യോഗത്തിൽ ഒാർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ പരിശുദ്ധ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങൾ
ഓർത്തഡോക്സ് സഭക്കെതിരെ ഗൂഢാലോചന മുഖ്യ ഭരണ കക്ഷിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിൽ നിന്നെ ആരോപണം ശക്തമായിരിക്കെ കോതമംഗലത്തെ സംഭവവികാസങ്ങളോടെ ആരോപണം കൂടുതൽ ബലപ്പെടുന്നു . എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില നേതാക്കന്മാരാണ് യാക്കോബായ വിഭാഗത്തിന് അനുകൂലമായി ചരടുവലികൾ നടത്തുന്നത്. ഈ നേതാവ് നടത്തിയ ഗൂഢാലോചന സാധൂകരിക്കുന്ന പരാമർശങ്ങളുടെ പൊരുൾ ഇപ്പോളാണ് വ്യക്തമായത്. ഒരാഴ്ച്ച മുമ്പ് എറണാകുളത്ത് സർവീസ് സംഘടനയായ കെഎസ്ടിഎ ജില്ലാ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രറ്റേറിയേറ്റ് അംഗമായ ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ഓർത്തഡോക്സ് സഭക്കെതിരെ വിവാദപരമായ പരാമർശം നടത്തിയത്.
സമ്മേളനത്തിൽ സഭ തർക്കവുമായി ബന്ധപ്പെട്ടു ചോദ്യങ്ങൾ ഉയർന്നിരിന്നു. വിഘടിത വിഭാഗത്തിലെ അംഗങ്ങളായ ചില അദ്ധ്യാപകരാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. സഭാക്കേസിൽ ഇന്ത്യൻ ഭരണഘടന അല്ല,ഒരു സഭയുടെ ഭരണഘടന ആണത്രേ. ഒരു സിവിൽ കേസിൽ വിധി നടപ്പാക്കണമെന്ന് നിർബന്ധമില്ല. മൂന്ന് നാല് വിധികൾ നടപ്പാക്കി,അത്രയും മതി – പരാമർശം പുറത്ത് സഭാംഗങ്ങളായ പ്രതിനിധികൾക്കിടെയിൽ രോഷത്തിനിടയാക്കിയെന്ന് ഓവിഎസ് ഓൺലൈൻ ലഭിക്കുന്ന വിവരം .
ഇന്ത്യൻ ഭരണഘടനയെ അനാവശ്യമായി വലിച്ചിഴച്ചു ഇതര മതസ്ഥരായ പ്രതിനിധികൾക്ക് മുന്നിൽ തെറ്റുദ്ധാരണ പരത്താൻ ശ്രമിച്ച ഈ നേതാവ് യാഥാർഥ്യങ്ങൾ മറച്ചു വെയ്ക്കുകയാണ് . ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ പ്രവർത്തിക്കുന്ന ഒരു സഭ ഭരണഘടനയെന്ന് ആരോപണം ഏറ്റു പിടിക്കുമ്പോൾ സുപ്രീം കോടതി അതും നാല് തവണയായി (1958,1995,2017,2018)1934 ലെ സഭ ഭരണഘടനക്ക് അംഗീകാരം നൽകുമോയെന്ന സ്വാഭാവിക ചോദ്യം ബാക്കിയാകുന്നുണ്ട്. മുൻ എം പി കൂടിയായ ഈ നേതാവ് പരോക്ഷമായി സുപ്രീം കോടതിയെ അവഹേളിച്ചിരിക്കുകയാണ് . രാഷ്ട്രീയക്കാരുടെ ഗൂഡതാല്പര്യങ്ങൾക്ക് അനുസരിച്ചു നടപ്പാക്കാനുള്ളതല്ല കോടതി വിധി. പിറവം കേസിൽ വിധി നടപ്പാക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.”Let all concerned courts and authorities act in terms of these judgement”എന്നാണ് വിധിയിൽ പറയുന്നത് എന്ന് മറക്കരുത്.അത് നടപ്പാക്കി കിട്ടേണ്ടത് ആവിശ്യം .രാജ്യത്തിന്റെ നിയമമാണ് സുപ്രീം കോടതി വിധി.
നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട സർക്കാരും ഭരണ പക്ഷത്തെ മുഖ്യ പാർട്ടിയും സുപ്രീം കോടതി വിധികളിൽ ഒന്നും സഭ കേസിൽ വിചിത്ര നിലപാടാണ് സ്വീകരിക്കുന്നത്.സുപ്രീം കോടതിയിൽ സമർപ്പിച്ച കോടതി അലക്ഷ്യ ഹർജിയിൽ പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഓർത്തഡോക്സ് സഭ സമർപ്പിച്ച ഹർജി മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഉത്തരവായിരിന്നു. ഇതിനിടെ സർക്കാരിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ സർക്കാരും മറു വിഭാഗവും ചേർന്ന് ഒത്തുകളിച്ചെന്ന ആരോപണം ശക്തിമായിരിക്കെയാണ് നേതാവിന്റെ പരാമർശത്തോടെ കോതമംഗലത്ത് നാടകം തുടർന്നത്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |