മാമലശ്ശേരി പള്ളി: നുണപ്രചരണങ്ങളെ അസ്ഥിരമാക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി
മാമലശ്ശേരി:- മാമലശ്ശേരി പള്ളി അനധികൃതമായി മൂവാറ്റുപുഴ ആര്‍. ഡി. ഓ ഏറ്റെടുത്തതിനു എതിരെ ഓര്‍ത്തഡോക്‍സ് സഭ നല്‍കിയ ഹർജിയിൽ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് അനുകൂലം ആയി വിധിച്ചിരുന്നു. ഈ വിധി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചില്‍ യാക്കോബായ സഭ ചോദ്യം ചെയ്തു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഭേദപ്പെടുത്തേണ്ട സാഹചര്യം ഇല്ല എന്നും ഇനിയും തര്‍ക്കം അവശേഷിക്കുന്നു എങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാം എന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
ഈ വിധി തങ്ങൾക്കു അനുകൂലം എന്നും ഈ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് തുല്യ വീതം ലഭിച്ചു എന്ന തരത്തിൽ സോഷ്യല്‍ മീഡിയ വഴി വലിയ തോതിൽ പ്രചാരണം അഴിച്ചുവിട്ടിരുന്നു. വിധി പകര്‍പ്പ് ലഭ്യമായതോടെ അത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ക്ക് ഇനി അർത്ഥമില്ലാതായി. നുണ പ്രചരണത്തിലൂടെ ജനത്തെ കബളിപ്പിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ സാധാരണ വിശ്വാസികളെ വീഴ്ത്തി അസമാധാനം സൃഷ്ടിക്കുവാനുള്ള ഗൂഡ ശ്രമം ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുടിലബുദ്ധികൾ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പടച്ചു വിടുന്ന ഇത്തരം തട്ടിപ്പ് വാര്‍ത്തകളിൽ വിശ്വാസം അര്‍പ്പിക്കരുതേ എന്ന് അഭ്യര്‍ഥിക്കുന്നു.