അഡ്വ.ബിജു ഉമ്മന്‍ മലങ്കര അസോസിയേഷന്‍ (സഭാ) സെക്രട്ടറി
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായി അഡ്വ.ബിജു ഉമ്മന്‍ 108 വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു.പഴയ സെമിനാരിയില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് മലങ്കര അസോസിയേഷന്‍ (സഭ) സെക്രട്ടറിയെ തിരഞ്ഞെടുത്തത്.31 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അഡ്വ.ബിജു ഉമ്മന്‍ വിജയിച്ചത്.
നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫിന് 77 വോട്ടുകളും ,ബാബുജി ഈശോക്ക് 14 വോട്ടുകളും ലഭിച്ചു.പോള്‍ ചെയ്യപ്പെട്ട 202 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി.
മാര്‍ച്ച് ഒന്നിന് ചേര്‍ന്ന മലങ്കര അസോസിയേഷന്‍ തിരെഞ്ഞെടുത്ത സഭാ സ്ഥാനികളായ വൈദീക ട്രസ്റ്റി ഫാ.ഡോ.എം.ഒ ജോണ്‍,അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍ എന്നിവര്‍ ചുമതലയേറ്റു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ അദ്ധ്യക്ഷത വഹിച്ചു.ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മ്രെതാപ്പോലീത്ത ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ മിനിറ്റ്സ് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചതനുസരിച്ച് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ യോഗനടപടികള്‍ നിയന്ത്രിച്ചു.ഡോ.വര്‍ഗ്ഗീസ് പുന്നൂസ് വരണാധികാരിയായിരിന്നു.
നിരണം ഭദ്രാസനത്തില്‍പ്പെട്ട കവിയൂര്‍ സ്ലീബ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ അഡ്വ.ബിജു കാല്‍നൂറ്റാണ്ടായി സഭാ ശുശ്രൂഷ ചെയ്യുന്നു.ഇടവക സെക്രട്ടറി, സണ്‍ഡേസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍, സുവിശേഷ സംഘം ഡിസ്റ്റ്രിക്റ്റ് ഓര്‍ഗനൈസര്‍, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം, സഭയുടെ റൂള്‍സ് കമ്മിറ്റി, ലീഗല്‍ കമ്മീഷന്‍, 2008-ല്‍ എപ്പിസ്ക്കോപ്പല്‍ തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി, കാതോലിക്കേറ്റ് & എം.ഡി സ്ക്കൂള്‍സ് ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗവും വിവാഹസഹായ പദ്ധതി, പരുമലയില്‍ നടന്ന മൂന്ന് മലങ്കര അസോസിയേഷന്‍ യോഗങ്ങളുടെയും പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കണ്‍വീനര്‍, പുനര്‍വിവാഹം സംബന്ധിച്ചുളള പരിശുദ്ധ ബാവായുടെ നിയമോപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നിരണം സെന്‍റ് മേരീസ് സ്ക്കൂള്‍ അദ്ധ്യാപിക ആശാ ജേക്കബ് ഭാര്യയും, ക്രിസ്റ്റീന മറിയം മാത്യൂ (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക) ജേക്കബ് എം. ഉമ്മന്‍ (തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥന്‍) )എന്നിവര്‍ മക്കളുമാണ്.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.ബിജു ഉമ്മന് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെ അഭിനന്ദനങ്ങള്‍