മൗണ്ട് സീനായ് ആശ്രമവും വസ്തുവകകളും മലങ്കര ഓർത്തഡോക്സ് സഭ ഏറ്റെടുത്തു
ശൂരനാട് :- മൗണ്ട് സീനായ് ആശ്രമവും വസ്തുവകകളും മലങ്കര ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റെടുത്തു. ആശ്രമത്തെ തെക്കൻ മേഖലയിലെ പ്രമുഖ സ്ഥാപനമാക്കി വളർത്തുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച മലങ്കര സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ആശ്രമാധിപൻ ഫാ. കെ.സി. ശമുവേൽ ആധാരവും മറ്റു രേഖകളും പരിശുദ്ധ ബാവായ്ക്കു സമർപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ് പ്രഭാഷണം നടത്തി.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, മാവേലിക്കര ഭദ്രാസന മുൻ സെക്രട്ടറി ഫാ. ജേക്കബ് ജോൺ, മുൻ മാനേജിങ് കമ്മിറ്റി അംഗം ഫാ. ടി.സി. ജോൺ, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു, ജോൺസൺ പുത്തൂർ, പീരുമേട് എൻജിനീയറിങ് കോളജ് കോ–ഓർഡിനേറ്റർ റോയി വൈരമൺ, മാവേലിക്കര ഭദ്രാസന മുൻ കൗൺസിൽ അംഗം കെ.സി. ഡാനിയൽ, ഷാജി സാം പാലത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.