EditorialOVS - Latest News

അവകാശികൾ കയ്യേറ്റക്കാരനായി ചിത്രീകരിക്കപ്പെടുമ്പോൾ

എഡിറ്റോറിയൽ:- മലങ്കര സഭയുടെ ആത്മീയ – അൽമായ നേതൃത്വം സ്വയം തീർക്കുന്ന പ്രതിഛായയുടെ തടവറയിൽ കഴിയുമ്പോൾ അവകാശികൾ കൈയേറ്റക്കാരനായി ചിത്രീകരിക്കപ്പെടും.Copyright- www.ovsonline.in

മലങ്കര സഭയുടെ അതിപുരാതന ഇടവകയായിരുന്ന പിറവം സെൻറ് മേരീസ് വലിയ പള്ളിയുടെ അവകാശവുമായി ബന്ധപ്പെട്ട പതിറ്റാണ്ടു പിന്നിട്ട തർക്കത്തിൽ 2018 ഏപ്രിൽ 19 -നു ബഹു. സുപ്രീംകോടതി പുറപ്പടവിച്ച വിധിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബഹു. ഹൈകോടതിയിൽ നിലനിൽക്കുന്ന പോലീസ് സംരക്ഷണ ഹർജിയുടെ വെളിച്ചത്തിൽ തിങ്കളയാഴ്ച പിറവത്തു നടന്ന സർക്കാർ സ്‌പോൺസേർഡ് യാക്കോബായ കുലസ്ത്രീകൾ വക വനിതാ മതിൽ ട്രയലും, കത്താതെ പോയ പച്ചില പെട്രോൾ വിപ്ലവവും, ഇതിൻ്റെ പിന്നിലുള്ള ഒത്തുകളിയും, ഇരട്ടത്താപ്പും ഒക്കെ മാധ്യമങ്ങൾ വഴി പൊതുസമൂഹവും, മലങ്കര സഭാ വിശ്വാസികളും കാണുകയും, ചർച്ച ചെയ്യപ്പെടുകയും ഉണ്ടായെല്ലോ. നിശ്ചിത സമയപരിധിക്കുളിൽ തീർക്കണം എന്ന് നിബന്ധനക്കുള്ളിൽ നിന്ന് ബഹു. ഹൈകോടതി പരിഗണിക്കുന്ന പോലീസ് സംരക്ഷണ ഹർജിയുടെ ഡിസംബർ 11 -നു നടന്ന വാദത്തിൽ, കാര്യങ്ങൾ തങ്ങളുടെ കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ടപ്പോൾ, സകല കീഴ്‍വഴക്കങ്ങളെയും, കോടതി മര്യാദകളെയും ലംഘിച്ചു കൊണ്ട് ബഹു. നീതിപീഠത്തിൻ്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്തു, ബഹു. കോടതിയെ സംശയത്തിൻ്റെ മുനയിൽ നിർത്തി പിന്മാറ്റിക്കുക എന്ന “പ്ലാൻ ഡി” നടപ്പിൽ വരുത്താൻ പ്രസ്തുത തരികിട പരിപാടിക്ക് പേര് കേട്ട ഒരു അഭിഭാഷകനെ അന്യസംസ്ഥാനത്തിൽ നീന്നും ഇറക്കി ബെഞ്ച് മാറ്റിച്ചു വീണ്ടും അല്പം സാവകാശം കൂടെ നേടി ജനത്തിൻ്റെ കണ്ണിൽ പൊടിയിട്ടു. ബഹു. സുപ്രീംകോടതി നിരോധിച്ച മലങ്കര സഭയിലെ സമാന്തര വിഘിടിത കൂട്ടായ്മയുടെ ഇല്ലാതെ സഭയുടെ, വല്ലാത്ത സമിതിയുടെ പുതിയ “ബാർ ഈതോ” കപ്പിത്താനും, കയറു വലിക്കാരനും തൻ്റെ മുൻഗാമികളെകാളും ഭീകര വേർഷനാണ് എന്ന് ബോധ്യപ്പെടുത്തി അന്ധം യാക്കോകളെ ആവേശം കൊള്ളിച്ചു, മലങ്കരയിൽ ഉടനീളം കലാപല്ലുസഹിതരായി നിർത്തി കൊണ്ട് മലങ്കര സഭയെ സമ്മർദ്ദത്തിലാക്കി പങ്കീടൽ പദ്ധതി അവതരിപ്പിച്ച രാഷ്ട്രീയ – മാധ്യമ ഒത്താശയോടെ അന്യായമായി സ്ഥിരപ്പെടുത്തുക എന്ന നിർണ്ണായക ഗൂഢ തന്ത്രമാണ് ഇപ്പോൾ പയറ്റി നോക്കുന്നത്. പിറവം, കോതമംഗലം ഇടവകകളുടെ വിധി നടത്തിപ്പ് എത്ര മാത്രം വഴിത്തിരിവാകും എന്നത് വിഘിടിത നേതൃത്വത്തിനു കൃത്യമായി ബോധ്യമുള്ളതു കൊണ്ട്, എന്ത് തറ പണിയും, എന്ത് അക്രമവും പ്രതീക്ഷിക്കണം.

നിരോധിത യാക്കോബായ കൂട്ടായ്‍മയുടെ “ആത്മഹത്യാ സ്‌ക്വാഡ്” സംഘത്തിൻ്റെ മുഖ്യവഴികാട്ടി, 600 ക്രിമിനൽ കേസിലെ പ്രതിയെന്നു അഭിമാനത്തോടെ പറയുന്ന നിരക്ഷരനായ സംഘതലവൻ മുതൽ, 2002-ൽ സുപ്രീം കോടതിയുടെ നീരിക്ഷകൻ്റെ മേൽനോട്ടത്തിൽ നടന്ന മലങ്കരയിലെ അസോസിഷനിൽ നിന്നും പരാജയ ഭീതി മൂലം മലങ്കര സഭ ഉപേക്ഷിച്ചു പോയ തീവെട്ടി കൂട്ടായ്‌മയുടെ 17 വർഷത്തെ കണക്കും ഓഡിറ്റും ഇല്ലാത്ത 3750 രൂപ എന്ന ഭീമാകാരമായ നീക്കിയിരുപ്പു സൂക്ഷിക്കുന്ന ബാർ മുതലാളിയും, കോടതിയിൽ എന്ത് ഊളത്തരവും പറഞ്ഞ ചെലവ് സഹിതം കക്ഷിക്ക്‌ അടിച്ചു വാങ്ങി കൊടുക്കുന്ന ജ്ഞാനിപുത്രനും, 250 കേസിൽ മാത്രമേ തനിക്കു പ്രതിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവം പറയുന്ന കത്തനാർ ട്രസ്റ്റിയും, മലങ്കര വര്ഗീസ് കൊലക്കേസിലെ മുഖ്യ പ്രതിയായ പുത്തൻകുരിശു കേന്ദ്രത്തിൻ്റെ ചുമതലകാരനും ഒക്കെ കൂടെ നയിക്കുന്ന വകതിരിവ് തീണ്ടിയിട്ടില്ലാത്ത വികളി സമൂഹത്തെ ഫലപ്രദമായി നേരിടാൻ മലങ്കര സഭ ഇനിയും നല്ല ഗൃഹപാഠം ചെയ്തു പഠിക്കേണ്ടിയിരിക്കുന്നു. കൈവെപ്പും കാൽ വെയ്പ്പും ഒരേപോലെ വഴങ്ങുന്ന മെത്രാന്മാരും, സെമിനാരിയുടെ പടി കണ്ടിട്ട് ഇല്ലാത്ത കവലയിലെ പഴയ ചട്ടമ്പി കത്തനാർമാരും ഒക്കെയുള്ള സമൂഹത്തിൽ ആളുകളെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നതും, കൊലവിളി നടത്തുന്നതും, കുലസ്ത്രീകളെ ഗേറ്റിൽ തറയ്ക്കുന്നതും, പള്ളിഗോപുരത്തിൻ്റെ മുകളിൽ കയറ്റി പൂരപാട്ടു പാടിപ്പിക്കുന്നതും ഒക്കെ ഒരു അന്ത്യോക്യൻ ആചാരമാണ്, കാലങ്ങളായി കൈമാറി കിട്ടിയ വിശ്വാസമാണ്.Copyright- www.ovsonline.in

മലങ്കര സഭയുടെ മെത്രാപ്പോലീത്തന്മാരും, വൈദികരും, സ്‌ത്രീ – പുരുക്ഷ വിശ്വാസികളുമൊക്കെ വിഘിടിത സമൂഹത്തിനെ പോലെ പെരുമാറണം, അവരുടെ പ്രവർത്തികൾക്ക് അതിനനുസരിച്ചു അതെ നാണയത്തിൽ പെരുമാറണം എന്നൊക്കെ സ്ഥിരം വാട്സാപ്പ് തൊഴിലാളികളുടെ ഉദ്ധാരണം കേൾക്കുകയുണ്ടായി. നൂറു കണക്കിന് കഴുതകളെയും, പോത്തുകളെയും, ചെളിക്കുണ്ടിലെ താറവകളെയും ഒക്കെയും ഒന്നിച്ചു നിഷ്പ്രയാസം അടിച്ചു കൊണ്ട് പോകുന്നത് കണ്ടിട്ട് ഉണ്ടാകാമെല്ലോ. അതെ സമയത്തു രണ്ടു – മൂന്നു കുതിരെയോ, ആനകളെയോ ഇതേ പോലെ നിഷ്പ്രയാസം ഒരേ വഴിയിൽ ഒന്നിച്ചു തെളിയിക്കാൻ കഴിയുമോ എന്ന് ചിന്തിച്ചാൽ അവരും, മലങ്കര നസ്രാണികളും തമ്മിലുള്ള വ്യത്യാസം മനസിലാക്കും. ഉന്നത മൂല്യങ്ങളുള്ള നേതൃത്വവും, വകതിരിവും, സുശക്തമായ ഭരണഘടനയും, സുതാര്യതയും, ജനാതിപത്യ ബോധവുമൊക്കെ അല്പം കൂടുതലുള്ള മലങ്കര സഭയുടെ ഒരു പോരായ്മയും ചിലപ്പോൾ ഇതൊക്കെ തന്നെയാണ്. വിഘിടിത കൂട്ടത്തിൻ്റെ ശക്തിയും മേല്പറഞ്ഞ സംഗതികളുടെ ഇല്ലായ്മയാണ് എന്നത് ഒരു വിചിത്ര പ്രതിക്രിയയാണ്.

രാജ്യത്തിൻ്റെ നിയമത്തിൻ്റെ മുന്നിൽ സർവ്വസാധാരണ പോലെ ഇത്തവണയും പൂർണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ വിഘിടിത യാക്കോബായ നേതൃത്വം, പിറവം ഇടവകയുടെ യഥാർഥ അവകാശികളായ മലങ്കര സഭയെ കൈയേറ്റക്കാരായും, കൈയൂക്കിൻ്റെ ബലത്തിൽ പള്ളി കൈവശപ്പെടുത്തിയവരെ ഉടമസ്ഥരുമായും ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ദുഃഖകരവും, പൊതുസമൂഹത്തിൽ തെറ്റിദ്ധാരണജനകവുമാണ്. യാക്കോബായ കൂട്ടം എല്ലാകാലവും പുലര്ത്തുന്ന ഒരു ദ്വിമുഖ തന്ത്രം മലങ്കര സഭ ഇന്നുവരെ കാര്യമായി പരിഗണിക്കുകയോ പ്രതിരോധിക്കുകയോ ചെയ്തു കാണുന്നില്ല. ഒരേ സമയം പൊതുസമൂഹത്തിൻ്റെയും, മാധ്യമങ്ങളുടെയും, രാഷ്ട്രീയക്കാരുടെയും മുന്നിൽ തങ്ങൾ അന്യായമായി പീഡിപ്പിക്കപ്പെടുന്ന, സർക്കാരും പൊതുസമൂഹവും തങ്ങളോട് അനുഭാവം കാണിക്കണം എന്ന് നിലവിളിക്കുകയും, മറുഭാഗത്തു അക്രമത്തിൻ്റെയും, കൈയൂക്കിൻ്റെയും, ഭീഷണിയുടെയും സ്വരത്തിൽ തങ്ങളുടെ കൈവശത്തിൽ പെടുത്തിയ ഇടവകകളിലെ ഓർത്തഡോക്സ് വിശ്വാസികളെ നിഷ്‌കരണം അടിച്ചമർത്തുകയും ചെയ്യുന്ന തന്ത്രം മലങ്കര സഭ നേതൃത്വവും വിശ്വാസികളും കൃത്യമായി പൊതുസമൂഹത്തിലും, മാധ്യമങ്ങളിലും തുറന്നു കാട്ടണം. “ആരാണ് മലങ്കര സഭയിലെ യഥാർഥ വേട്ടക്കാരും, വേട്ടമൃഗങ്ങളും”, ആരാണ് മലങ്കര സഭയുടെ ഉടമസ്ഥൻ എന്നും കൈയേറ്റക്കാരൻ എന്നും ബഹുഭൂരിപക്ഷ പൊതു സമൂഹത്തിനും, പല മലങ്കര നസ്രാണികൾക്കും ഇന്നും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അത് മലങ്കര സഭയുടെ ക്ഷമിക്കാനാകാത്ത വീഴ്ചയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ശത കോടികൾ ഇരുഭാഗത്തുമായും വിനിയോഗിച്ച ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും പിൻബലത്തിൽ 1958, 1995, 2002, 2017, 2018 തുടങ്ങി രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിൽ നിന്നും തുടർച്ചായി നേടിയ വിജയങ്ങൾ ഒക്കെയും ഈ സാഹചര്യത്തിൽ നിരർത്ഥകമാണ്.

നീതിപീഠത്തിൽ നിന്നും നീതി എഴുതി കിട്ടിയാൽ മാത്രം പോരാ, വോട്ടുബാങ്ക് രാഷ്ട്രീയവും, മുന്നണി സമവാക്യങ്ങളും, അഴിമതിയും, സ്വജനപക്ഷപാത്വവും ഒക്കെ നിറഞ്ഞ വിളയാടുന്ന പ്രബുദ്ധ കേരളത്തിൽ ആര് ഭരിച്ചാലും നീതി അത്ര എളുപ്പം നടത്തി കിട്ടില്ല എന്ന് നാം തിരിച്ചറിയണം. ലക്ഷങ്ങൾ ചിലവഴിച്ചു നീണ്ട കാത്തിരിപ്പിനു ശേഷം കോടതി വിധി നേടിയാൽ എല്ലാം പൂർത്തിയായി എന്ന് കരുതി നിഷ്‌ക്രിയരാക്കാതെ നേതൃത്വം കൃത്യമായി മുന്നൊരുക്കത്തോടെ പണവും, സ്വാധീനവും, രാഷ്രീയ ഇടപെടലകളും, വിശ്വാസികളുടെ കരുത്തും, നിയമത്തിൻ്റെ വഴിയും ഒക്കെ ഒരേപോലെ കൃത്യതയോടെ നടപ്പിൽ വരുത്താതെ കാര്യങ്ങൾ സമയബന്ധിതമായി നടന്നു കിട്ടില്ല. കോടതി വിധികൾ നടപ്പിൽ വരുത്താതെ നീതി അനന്തമായി നിഷേധിക്കാൻ ഈ രാജ്യത്തു കഴിഞ്ഞില്ലെങ്കിലും, അർഹമായ നീതി അനന്തമായി നീട്ടികൊണ്ടു പോകാൻ ഈ രാജ്യത്തു അനവധി പഴുതുകൾ ഉണ്ട്. പൂർണതലത്തിൽ ഒരു കോടതി വിധി നടത്തിപ്പ് വളരെ ഏകോപനത്തോടെയും, സർക്കാരിലും, ഉദ്യോഗസ്ഥ തലത്തിലും, മീഡിയകളിലും കൃത്യമായി ഇടപെട്ട് നടപ്പിൽ വരുത്താൻ ഒരു കേന്ദ്രീക്രത സംവിധാനം സഭാ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. നിർജീവമായ വർക്കിങ് കമ്മിറ്റി പോലെയുള്ള മാറാല സമിതികളെ പിരിച്ചു വിട്ട്, കാര്യപ്രാപ്തിയും സഭാ സ്നേഹവമുള്ള പ്രമുഖ സഭാംഗങ്ങളെ ചേർത്ത് പുനസംഘടിപ്പിക്കണം. നിലവിലെ സഭാ സ്ഥാനികളെ ഇനിയെങ്കിലും പൂർണ്ണ തലത്തിൽ ക്രിയാത്മകമാകണം. ഏതെങ്കിലും തരത്തിൽ തങ്ങൾക്കു വേണ്ട പോലെ പ്രവർത്തിക്കാൻ കഴിയുന്നില്ല ഈ നിർണ്ണായക ഘട്ടത്തിൽ എന്ന് ബോധ്യമുണ്ടാക്കുന്ന പക്ഷം ദയവായി സ്ഥാനം ഒഴിയണം. അല്ലാതെ പക്ഷം വിശ്വാസികളുടെ തീക്ഷണത നിങ്ങളുടെ ഇനിയുമുള്ള ദിവസങ്ങളിൽ തിരിച്ചറിയും.

ഇ അവസരത്തിൽ മലങ്കര സഭയുടെയും, അതിൻ്റെ ആത്മീയ – അൽമായ നേതൃത്തിൻ്റെയും നേതൃപാടവും, കെട്ടുറപ്പും, കാര്യപ്രാപ്‌തയും ഒക്കെ പൊതുസമൂഹവും മലങ്കര വിശ്വാസികളും സൂക്ഷ്മതയോടെയും, സംശയത്തോടെയും നോക്കുന്ന ഒരു പശ്ചാത്തലം മലങ്കര സഭയുടെ എല്ലാ തട്ടിലേയും നേതൃനിര തിരിച്ചറിഞ്ഞു ജാഗ്രതയോടെ, ആലസ്യം വിട്ടെറിഞ്ഞു ഇറങ്ങേണ്ട സമയമാണ്. മലങ്കര സഭയുടെ പ്രശ്‌നബാധിത ഭദ്രാസനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ആവശ്യമായ സമ്മേളനങ്ങളും, കോർണർ മീറ്റിംഗങ്ങളും നടത്തി വിശ്വാസി സമൂഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സജീവരാക്കണം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മനോരമ പത്രത്തിലെ വർത്തമാനം പേജിലെ നാല് കോളം വാർത്തയിലും, ഒരു വാർത്ത കുറിപ്പിലും കാര്യങ്ങൾ ഒതുക്കാതെ ശക്തമായി സഭയുടെ മാധ്യമങ്ങൾ വഴിയും, മറ്റു മാധ്യമങ്ങൾ വഴിയും സഭാ കേസുകളിലെ നാൾവഴികളും, ചരിത്രങ്ങളും, കോടതി വിധികളും, നിയമനിഷേധവും ഒക്കെ തുടർച്ചയായി പൊതുസമൂഹത്തിൻ്റെ മുന്നിലേക്ക് കൊണ്ടുവരുന്ന ക്യാമ്പയനാണ് വേണ്ടത്. അഭിവന്ദ്യ മെത്രാന്മാർ തങ്ങളുടെ പ്രശ്നബാധിത ഇടവകകളിലെ വിശ്വാസി സമൂഹത്തെ നേരിട്ട് എഴുന്നള്ളി അവരെ നയിക്കണം. മലങ്കര സഭയുടെ കേന്ദ്രം കൈയേറും എന്നൊക്കെ വീമ്പു പറയുന്ന യാക്കോബായ തീവ്രവാദികൾക്ക് എതിരെ പേപ്പർ പ്രതിഷേധവും, ഫേസ്ബുക് വിപ്ലവം നടത്താതെ നസ്രാണികളുടെ കോട്ടയിൽ മലങ്കര സഭയുടെ കേന്ദ്രവും, സഭ സ്ഥാപനങ്ങളും നസ്രാണികളുടെ കൈക്കുള്ളിൽ എന്നും പൂർണ സൂരക്ഷതരായിരിക്കും എന്നും നിവർന്നു നിന്ന് തെളിയിക്കാൻ ജാത്യാഭിമാനികളായ മലങ്കര നസ്രാണി സഭയുടെ മാനേജിങ് കമ്മിറ്റി, യുവജനപ്രസ്ഥാനും, അൽമായ സംഘടനകൾ ഒക്കെ അവസരോചിതമായി ഉയർന്നു പെരുമാറണം. പ്രതിഛായയുടെ തടവറകളിൽ നിന്നും, വരേണ്യ വർഗത്തിൻ്റെ തീൻ മേശകളിലും നിന്നും, സ്വകാര്യ ചടങ്ങകളിൽ നിന്നും വിട്ടു നിന്ന മലങ്കര സഭയെ സമ്മർദ്ദത്തിലും, ഭീഷണിയിലും, കള്ള ചൂതിലും, ചർച്ചയുടെ ചതി കുഴികളിലും വീഴ്‌ത്താൻ ബഹുതലത്തിൽ ശത്രുക്കൾ ഒരുങ്ങി ഇറങ്ങിയ ഈ ദിവസങ്ങളിൽ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ, പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങൾ, സഭയുടെ സ്ഥാനികൾ, തിരഞ്ഞെടുക്കപ്പെട്ട സമിതികൾ, അൽമായ പ്രസ്ഥാനങ്ങൾ, യുവജനപ്രസ്ഥാനം ഒക്കെ അടിയന്തിരമായി വിളിച്ചു ചേർത്ത് പ്രതിരോധവും, നിയമപോരാട്ടവും, ബോധവത്കരണവും, രാഷ്ട്രീയ സമ്മർദ്ദങ്ങളും ശക്തിപെടുത്തി ഒരേ മനസോടു മലങ്കര സഭയോട് നീതിക്കു വേണ്ടി ജ്വലിച്ചു നിൽക്കണം.Copyright- www.ovsonline.in

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കൈയൂക്കിൻ്റെയും, രാഷ്ട്രീയ സ്വാധീനത്തിൻ്റെയും ബലത്തിൽ യാക്കോബായ വിഭാഗം ഇന്ത്യൻ നിയമ വാഴ്ചയെ അട്ടിമറിക്കുന്നു

error: Thank you for visiting : www.ovsonline.in