OVS - Latest NewsOVS-Kerala News

80 പേരുടെ ജീവൻ രക്ഷിച്ച യന്ത്രക്കൈകളുടെ അമരക്കാരന് ബഥനി ആശ്രമത്തിന്റെ ആദരവ്

റാന്നി: മൂന്നാറിൽ കൊക്കയിലേക്ക് വീഴാൻ പോയ ബസ്സും അതിലെ 80 ജീവനുകളും ജെസിബി യുടെ കൈകളിൽ സുരക്ഷിതമാക്കിയ പത്തനംതിട്ട വടശ്ശേരിക്കര മനന്താനം വീട്ടില്‍ കപില്‍ദേവിന് റാന്നി പെരുനാട് ആശ്രമം സ്വീകരണം നൽകി. ചടങ്ങിൽ കപിലിന്റെ കുടുംബവും പങ്കെടുത്തു.

പ്രമുഖർ ആരും നന്ദി പറഞ്ഞില്ലെങ്കിലും കപില്‍ദേവിന്റെ പുണ്യ പ്രവൃത്തിയെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. പിന്നാലെ തങ്ങളുടെ യന്ത്രക്കൈ ഉപയോഗിച്ച് ജീവനുകള്‍ രക്ഷിച്ചതിന് ജെസിബി കമ്പനി കപിലിനെ അഭിനന്ദിച്ചു .ജെസിബി ഇന്ത്യയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജിലൂടെയാണ് കപിലിന്റെ ചിത്രം ഉള്‍പ്പെടെ അഭിനന്ദനം അറിയിച്ചത് . കൂടാതെ അടുത്ത ദിവസം കപിലിനെ നേരിട്ട് കമ്പനി ആദരിക്കുമെന്നു ജെസിബിയുടെ സൗത്ത് സോണ്‍ മാനേജര്‍ പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി ജെസിബി ഓപ്പറേറ്ററാണ് കപില്‍ ദേവ്. തേനി – മൂന്നാര്‍ പാതയിലെ റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ ജോലി കഴിഞ്ഞ ഒരാഴ്ചയായി ചെയ്തു വരികയായിരുന്നു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in