കോതമംഗലത്ത് സ്റ്റാറ്റസ്കോ തുടരണമെന്ന വിഘടിത വിഭാഗത്തിൻ്റെ ആവിശ്യം തള്ളി
കോതമംഗലം: മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട പ്രമുഖമായ മാർത്തോമൻ ചെറിയപള്ളിയുമായി ബന്ധപ്പെട്ട് വിഘടിത വിഭാഗത്തിന് എതിരെ മൂവാറ്റുപുഴ മുൻസിഫ്, പെരുമ്പാവൂർ സബ് കോടതികൾ പുറപ്പെടുവിച്ച നിരോധന ഉത്തരവ് നിലനിൽക്കുമെന്ന് ബഹു കേരളാ ഹൈകോടതി ഉത്തരവായി. ഈ പള്ളി 1995-ലെ രണ്ടാം സമുതായ കേസിൽ കക്ഷിയാണെന്നതുകൊണ്ടും ബഹു സുപ്രിം കോടതിയുടെ 2017 ജൂലായ് 3 വിധി നിലനിൽക്കുന്നതിനാലും വിഘടിത വിഭാഗം ആവശ്യപ്പെട്ട സ്റ്റേ, സ്റ്റാറ്റസ് – കോ നൽകാൻ കഴിയില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.
ആർട്ടിക്കിൾ 227 അനുസരിച്ച് ഈ കോടതിക്ക് സുപ്പർവൈസറി റൈറ്റ് ഉണ്ട് പക്ഷെ കീഴ് കോടതികളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ചാൽ മാത്രമെ ഇടപെടാൻ കഴിയൂ എന്ന് വാദത്തിൽ വ്യക്തമാക്കി. കക്ഷികൾ തയ്യാറാണ് എങ്കിൽ വരുന്ന തിങ്കൾ കേസ് കേൾക്കാൻ കോടതി തയ്യാറാണ് എന്നും ഉത്തരവിട്ടു. ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകരായ എസ് ശ്രീകുമാർ, പി.ബി കൃഷ്ണൻ, റോഷൻ അലക്സാണ്ടർ എന്നിവർ ഹാജരായി.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/orthodox-church-kothamangalam/