ഊരമന ഗലീലക്കുന്ന് സെന്റ് മേരീസ് പള്ളിയുടെ പ്രധാന പെരുന്നാളും ദേവാലയ കൂദാശയും ജനുവരി 29,30,31 തീയതികളില്‍
കടമറ്റം/ഏറണാകുളം : ഊരമന ഗലീലക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വി.മൂറോന്‍ അഭിഷേക കൂദാശ ജനുവരി 29,230,31 തീയതികളിലായി നടക്കും .പരിശുദ്ധ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ കൂദാശ -പെരുന്നാള്‍ ശുശ്രൂഷകള്‍ നടത്തപ്പെടും .അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ സഹ കാര്‍മ്മീകരായിരിക്കും .കൂദാശക്ക് മുന്നോടിയായി സെന്റ് മേരീസ് യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന വിളംബര ജാഥ ജനുവരി 24 ന് നടത്തി
|
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാലാം കാതോലിക്ക പരിശുദ്ധ ഔഗേന്‍ ബാവാ സ്ഥാപിച്ച കണ്ടനാട് (വെസ്റ്റ്) ഭദ്രാസനത്തില്‍പ്പെട്ട ഊരമന ഗലീലക്കുന്നു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കക്ഷി വഴക്കിനേത്തുടര്‍ന്ന് 1977-ല്‍ മുതല്‍ അടഞ്ഞു.ഈ ദേവാലയം പൂര്‍ണ്ണ ജീര്‍ണ്ണാവസ്ഥയില്‍ അവസാനം നിലംപൊത്തി.കണ്ടനാട് ഭദ്രാസനാധിപനനായിരുന്ന ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ശ്രമ ഫലമായി 1978-ല്‍ മലങ്കരയിലെ ആദ്യ കാതോലിക്കേറ്റ് സെന്‍റെര്‍ നിര്‍മിച്ചു 37 വര്‍ഷത്തിലധികമായി സഭാ മക്കള്‍ ഊരമനയില്‍ ആരാധന നടത്തി വരുന്നു.
|
പ്രതിസന്ധികള്‍ക്കിടയിലും സഭയുടെ വിശ്വാസത്തില്‍ ഉറച്ചുനിന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ചെറിയ ഇടവകയെ നിങ്ങളാല്‍ കഴിയുന്ന വിധം സഹായിക്കാം
Send your Valuable Donations for the Construction of new church to the account :
Account No : 458402010043361
Union Bank of India, Ooramana
IFSC Code: UBIN0545848