ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നിലയ്ക്കൽ ഡിസ്ട്രിക്ട് സമ്മേളനം നടത്തി
സീതത്തോട് :- തലമുറകളെ സൃഷ്ടിച്ചെടുക്കുന്നതിൽ പാതകൾ ഏറെയുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദീമോസ് പറഞ്ഞു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നിലയ്ക്കൽ ഡിസ്ട്രിക്ട് സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ജോസഫ് സാമുവൽ അധ്യക്ഷത വഹിച്ചു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. യൂഹാനോൻ ജോൺ, ഫാ. എബി വർഗീസ്, ഫാ. ഐവാൻ, ജനറൽ സെക്രട്ടറി അനു വർഗീസ്, ജീൻ ഫിലിപ് സജി, അനു ബെന്നി, ബോബി കാക്കാനപ്പള്ളിൽ, ജോമി ഫിലിപ്, നോബിൻ അലക്സ്, റെനി വി. ജോർജ്, ജോസ് ജോർജ് മൽക്ക്, ആഷ്ന ഏലിസബേത്ത്, മാർ ഗ്രിഗോറിയോസ് ചർച്ച് ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി സിജു വർഗീസ്, യൂണിറ്റ് സെക്രട്ടറി ഷാലു മാത്യു എന്നിവർ പ്രസംഗിച്ചു.
മൗനത്തിന്റെ സൗന്ദര്യം എന്ന വിഷയത്തെക്കുറിച്ച് ചർച്ചയും ക്ലാസും നടന്നു. കാലം ചെയ്ത അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്തനാസിയോസ്, പൗലോസ് മാർ പക്കോമിയോസ്, ഗീവർഗീസ് മാർ ദിയസ്കോറസ്, ഔഗേൻ മാർ ദിവന്നാസിയോസ്, ഡോ. തോമസ് മാർ മക്കാറിയോസ് എന്നിവരെപ്പറ്റി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന ഡോക്കുമെന്ററിയുടെ സ്വിച്ച് ഓൺ കർമം ഡോ. ജോഷ്വ മാർ നിക്കോദീമോസ് നിർവഹിച്ചു.