കോലഞ്ചേരി പള്ളിയിൽ പെരുന്നാൾ കൊടിയേറി
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മപെരുന്നാളിനു കൊടിയേറി. സഹവികാരി ഫാ. ലൂക്കോസ് തങ്കച്ചൻ കൊടി ഉയർത്തി. വികാരി ഫാ. ജേക്കബ് കുര്യൻ, സഹവികാരി ടി.വി ആൻഡ്രൂസ്, പള്ളി ട്രസ്റ്റിമാർ സെക്രട്ടറി, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്നു മുതൽ 12 ദിവസവും രാവിലെ 7 ന് വിശുദ്ധ കുർബാന. നാളെ വൈകിട്ട് 7ന് സഭാ ചരിത്രകാരൻ ഡോ. കുര്യൻ തോമസിന്റെ പ്രഭാഷണം ഉണ്ടായിരിക്കും. പള്ളിയിൽ കബറടങ്ങിയിരിയ്ക്കുന്ന ഏഴാം മാർത്തോമ്മയുടെ ഓർമ്മദിനിമായ ജൂലൈ 5 ന് വൈകിട്ട് ഫാ. ഡോ. ജോൺസ് എബ്രാഹം കോനാട്ട് പ്രഭാഷണം നടത്തും.
ഒമ്പതാം തീയതി രാവിലെ 9 മണിയ്ക്ക് നവീകരിച്ച ബിഎഡ് കേളേജ് കെട്ടിടത്തിന്റെ കൂദാശയും ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദിയൻ കാതോലിക്ക ബാവ തിരുമനസ്സ് കൊണ്ട് നിർവ്വഹിക്കും.
11 ന് വൈകിട്ട് 6 മണിയ്ക്ക് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി സന്ധ്യാ നമസ്കാരം നടത്തും. തുടർന്ന് പ്രസംഗം, പ്രദക്ഷിണം, ഗ്ലൈഹിക വാഴ് വ്. 12 ന് രാവിലെ ഒമ്പതിന് മാർ സേവേറിയോസിന്റെ നേതൃത്വത്തിൽ വി. കുർബാന. തുടർന്ന് പ്രസംഗം, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ഉപഹാര സമർപ്പണം, പ്രദക്ഷിണം, ഗ്ലൈഹിക വാഴ് വ്. തുടർന്ന് വൈകീട്ട് 7ന് പാമ്പാടി കത്തീഡ്രൽ യുവജന പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന കെജിഎം പരിചമുട്ടു കളി സംഘത്തിന്റെ പരിചമുട്ടുകളി.