പരുമല മതാതീതമായ പുണ്യസ്ഥലം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി
പരുമല ∙ ധ്യാനത്തിലും മനനത്തിലും കൂടി ദൈവസ്വഭാവത്തെ പ്രകാശിപ്പിച്ച പുണ്യാത്മാവാണ് പരിശുദ്ധ പരുമല തിരുമേനിയെന്നു സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി. പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതിയുടെ ഭാഗമായി നടത്തുന്ന ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്യാസി വസിക്കുന്ന സ്ഥലം പൊതു ഇടമാകയാൽ പരുമല ജാതിഭേദമന്യേ ഏവർക്കും പുണ്യസങ്കേതമായിത്തീരുന്നു.
ധർമം, സത്യം, നീതി എന്നിവ ജീവിതത്തിൽ പകർത്തിയ പരിശുദ്ധ പരുമല തിരുമേനി സ്വാർഥത നിഗ്രഹിച്ച് നന്മ ചെയ്യുവാൻ പൊതു സമൂഹത്തെ പഠിപ്പിച്ചു. മതം നന്മയിൽനിന്ന് വ്യതിചലിച്ച് കോർപറേറ്റ് വ്യവസ്ഥിതിയിലൂടെ മൂല്യങ്ങൾ പകരുമ്പോൾ ആത്മീയതയിൽനിന്ന് അകലുന്നു എന്നും അദ്ദേഹം പറഞ്ഞു. പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററായിരുന്നു. നാളെ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ ‘പരുമല തിരുമേനിയുടെ കത്തുകളിലെ ദർശനങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
https://ovsonline.in/latest-news/parumala-perunnal-2/