കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കില്ല: പരി. കാതോലിക്കാ ബാവാ
കൊല്ലം ∙ സഭാ നടപടി ചട്ടങ്ങൾക്കു വിരുദ്ധമായി വൈദികർ നടത്തുന്ന പ്രവൃത്തികൾക്കു സംരക്ഷണം നൽകില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മലങ്കര സഭയ്ക്ക് ആത്മീയമായ ഭരണ നേതൃത്വമേയുള്ളു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടതു സർക്കാരാണ്. പിതാക്കന്മാർ കൈമാറി തന്ന വിശ്വാസം കെടാതെ സൂക്ഷിക്കുവാൻ പുരോഹിതരും മെത്രാപ്പോലീത്തമാരും ബാധ്യസ്ഥരാണ്. വരിഞ്ഞവിള പള്ളിയിൽ കുർബാന അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
https://ovsonline.in/articles/ovs-editorial/