OVS - Latest NewsOVS-Kerala News

ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും – ഓർത്തഡോക്സ് സഭ


കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തിൽ സഭാ ചട്ടങ്ങൾ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാൽ ഉചിതമായ ശിക്ഷണനടപടികൾ എടുക്കുമെന്നും സഭാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കുന്നതിനോ സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവർക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതർക്ക് അർഹമായ സാമാന്യ നീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ സഭാവിശ്വാസികൾക്കും പൊതുസമൂഹത്തിനുമുളള ആശങ്ക ഉൾക്കൊളളുന്നു. മൂല്യബോധത്തിൽ അടിയുറച്ച വൈദീകശുശ്രൂഷ ഉറപ്പുവരുത്തി കൂടുതൽ ദൈവാശ്രയത്തോടെ പ്രവർത്തിക്കുവാൻ വൈദീകരെ പ്രേരിപ്പിക്കുന്നതിനായി നടപടികൾ കൈക്കൊളളുന്നതാണ്.
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കാര്യങ്ങൾ വിശദമാക്കിയത്.

error: Thank you for visiting : www.ovsonline.in