നിയുക്ത എംഎൽഎ സജി ചെറിയാൻ ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനത്ത്
ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി സജി ചെറിയാൻ(എൽഡിഎഫ്) ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനം സന്ദർശിച്ചു. ഭദ്രാസന ആസ്ഥാനമായ ബഥേൽ അരമനയിൽ അഭിവന്ദ്യ പിതാക്കന്മാരായ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മാർ അത്താനാസിയോസ്,ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.തോമസ് മാർ തീമോത്തിയോസ് ചേർന്ന് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂ എബ്രഹാം സന്നിഹിതനായിരുന്നു. 20,956 വോട്ടുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച സജി ചെറിയാനെ അഭിവന്ദ്യ പിതാക്കന്മാർ അഭിനന്ദിച്ചു.
“എന്ത് ചെയ്യണമെന്ന് വിശ്വാസികൾക്കറിയാം” – ചെങ്ങന്നൂരിൽ പ്രതിഫലിച്ചു
ചെങ്ങന്നൂർ മണ്ഡലത്തിൽ നിർണ്ണായക സാന്നിധ്യമായ ഓർത്തഡോക്സ് സഭയുടെ പിന്തുണ നേടിയെടുക്കാൻ മുന്നണികൾ ഊർജ്ജിതമായ ശ്രമം നടത്തിയിരുന്നു.ആർ സഹായിച്ചു,സഹായിച്ചില്ലെന്നും എന്ത് ചെയ്യണമെന്ന് വിശ്വാസികൾക്കറിയാമെന്ന ഒറ്റ പ്രസ്താവന അല്ലാതെ പ്രത്യേകിച്ച് നിലപാട് ഓർത്തഡോക്സ് സഭ നേതൃത്വം ചെങ്ങന്നൂരിൽ സ്വീകരിച്ചില്ല. എന്നാൽ,ഓർത്തഡോക്സുകാർ പരിശുദ്ധ സഭയുടെ അഭിപ്രായം സൂക്ഷ്മമായി വിലയിരുത്തിയെന്നുള്ള വ്യക്തമായ കണക്കുകളാണ് വോട്ടെടുപ്പിനൊടുവിൽ പുറത്ത് വന്നത്.
നെടുബാശ്ശേരിയിൽ കൊടുത്താൽ ചെങ്ങന്നൂരിൽ കിട്ടും
ഓർത്തഡോക്സുകാർക്ക് അന്യായമായി യാതൊന്നും ആവിശ്യമില്ല.അതേസമയം വ്യവസ്ഥാപിതമായ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഓർത്തഡോക്സുകാരുടെ പേരിൽ പൊതു സമൂഹത്തിൽ രാഷ്ട്രീയ – സമുദായ നേതാവെന്ന പ്രതീതി ഉണ്ടാക്കുകയും കുത്തക അവകാശം സ്ഥാപിക്കുകയും ചെയ്തു ഓർത്തഡോക്സുകാരെ കലാകാലങ്ങളായി സമർദ്ദമായി ഉപയോഗിച്ച് നീതി നിഷേധിച്ചു കബളിപ്പിച്ചും രാഷ്ട്രീയത്തിലും സഭ പരമായും അവരെ അവഗണിച്ചും പാല് കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തുന്ന രാഷ്ട്രീയക്കാർക്കുള്ള മുന്നറിയിപ്പാണ് ചെങ്ങന്നൂർ സാക്ഷ്യപ്പെടു ത്തുന്നത്.മലങ്കരയിൽ യാക്കോബായ പ്രീളനം നടത്തുന്ന ഉമ്മൻ ചാണ്ടിക്കുള്ള താക്കീത് സോഷ്യൽ മീഡിയയിൽ അഭിപ്രായം ശക്തമാണ്. ചെങ്ങന്നൂരിൽ നാന ജാതി മതസ്ഥരായ പ്രബുദ്ധരായ വോട്ടർമാരുടെ കൂട്ടത്തിൽ ഓർത്തഡോക്സുകാരും വിലയേറിയ സമ്മതിദാന അവകാശം ആഹ്വാനങ്ങൾക്ക് കാത്തു നിൽക്കാതെ യുക്തിപരമായി വിനിയോഗിച്ചെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാൻ സാധിക്കില്ല.
https://ovsonline.in/latest-news/chenganur-election-and-holy-church/
https://ovsonline.in/latest-news/1477/