സൗരോർജ പദ്ധതിയിലും ചരിത്രം സൃഷ്ടിച്ച് കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി.
കോട്ടയം: ചരിത്രപ്രസിദ്ധമായ പുത്തനങ്ങാടി കുരിശുപള്ളി ഊർജോൽപാദനത്തിലും ചരിത്രം സൃഷ്ടിക്കുന്നു. 30 കിലോ വാട്ട് വൈദ്യുതിയാണ് പള്ളിയുടെ മേൽക്കൂരയിൽനിന്ന് ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകുക. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വൈദ്യുതി ചെലവ് കൂടിയപ്പോഴാണ് സോളർ പാനലുകളെക്കുറിച്ച് ആലോചിച്ചത്. പള്ളിയുടെ പഴയ മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചാണ് സോളർ പാനലുകൾ വച്ചത്. 98 സോളർ പാനലുകളാണ് പള്ളിയുടെ മുകളിൽ സ്ഥാപിച്ചത്. ഇതിൽനിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകുന്നു. ഈ വൈദ്യുതിയുടെ വില കെ.എസ്.ഇ.ബി തിരികെ നൽകും.
കേരളത്തിൽ ആദ്യമായാണ് പള്ളിയുടെ മേൽക്കൂരയിൽ ഇത്രയും വലിയൊരു സോളർ പദ്ധതി ഒരുക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. കോട്ടയത്തെ സ്വകാര്യ ഏജൻസിയാണു സൗരോർജ പാനലുകൾ സ്ഥാപിച്ചത്. 18 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവായത്. 3 മുതൽ 5 വർഷത്തിനുള്ളിൽ മുടക്കു മുതൽ തിരിച്ചു ലഭിക്കും. പള്ളി ട്രസ്റ്റി മാത്യു മാളിയേക്കൽ പറഞ്ഞു. സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (27-ന്) എയർ ഇന്ത്യ മുൻ ചെയർമാൻ കെ.റോയ് പോൾ നിർവഹിച്ചു. വികാരി ഫാ. പി.എ.ഫിലിപ്പ്, സഹവികാരിമാരായ ഫാ. ബ്രിജിത്ത് കെ.ബേബി, ഫാ. ജോസഫ് കുര്യൻ എന്നിവർ നേതൃത്വം നൽകും.
കോട്ടയത്തേക്ക് ക്രിസ്ത്യാനികൾ കുടിയേറ്റം ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് എന്ന് പറയപ്പെടുന്നു. പുത്തനങ്ങാടിയിൽ വന്നവർ കരയുടെ മധ്യഭാഗത്തു പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ ഒരു മര കുരിശ് സ്ഥാപിച്ചതായി പറയപ്പെടുന്നു. പിൽക്കാലത്തു മരകുരിശു മാറ്റി കൽകുരിശു സ്ഥാപിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ആണ് കോട്ടയത്തെ പുരാതന ദേവാലയങ്ങൾ ആയ വലിയ പള്ളിയും ചെറിയ പള്ളിയും രൂപം കൊണ്ടത്. AD 1698 -ലാണ് ഇന്ന് കാണുന്ന വലിയ കുരിശു മദ്ഹബഹയിൽ സ്ഥാപിക്കുന്നത്. AD 1731 -ലാണ് കുരിശിനെ കേന്ദ്രീകരിച്ചു പള്ളി സ്ഥാപിക്കുന്നത്. ഇന്ന് നിലവിലുള്ള പള്ളി പണി ആരംഭിച്ചത് 1892 ലാണ്. 1898 -ഇത് കൂദാശ ചെയ്തു. 2010 -ഇൽ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പള്ളിയിൽ സ്ഥാപിച്ചു.
പ്രതിദിനം കുര്‍ബാന നടത്തുന്ന ദേവാലയമാണ് കോട്ടയം പുത്തനങ്ങാടി കുരിശുപള്ളി. വിശുദ്ധ തോമാശ്‌ളീഹായുടെ അനുഗ്രഹം തേടി നിരന്തരമാളുകള്‍ എത്തുന്നുണ്ടെങ്കിലും വെള്ളിയാഴ്ച ദിവസമാണ് ഇവിടെ പ്രധാനം. ആഗ്രഹ സാഫല്യത്തിനായി മെഴുകുതിരി കത്തിക്കുന്നവരും കുറവല്ല. ഉദ്ദിഷ്ട കാര്യ സാധ്യതയ്ക്കും ഫലപ്രാപ്തിക്കും ശേഷം ധാരാളം വിശ്വാസികള്‍ പള്ളി അങ്കണത്തിലെത്തി ചുറ്റുവിളക്ക് കത്തിക്കുന്നത് നൂറ്റാണ്ടുക ളായി തുടരുന്ന അനുഷ്ഠാനമാണ്.
ആഗസ്‌ററ് മാസം ആറാം തീയതി കല്ലിട്ട പെരുന്നാളാണ്. അന്നേ ദിവസം പള്ളിയിലെത്തുന്നവര്‍ക്ക് കുടിക്കാനായി കഞ്ഞിനേര്‍ച്ചയുണ്ട്. അത് കഴിക്കുന്നവര്‍ക്ക് ശരീരസൗഖ്യമുണ്ടാകുമെന്നാണ് വിശ്വാസം.
Address: Puthenangady Junction, Near Puthenangady Bridge, Puthenangady, Kottayam, Kerala 686001
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |