ചോദിച്ചു വാങ്ങി ! വിഘടിത നേതാക്കൾ കോടതിയലക്ഷ്യ നടപടികൾ നേരിടണം
ഫെബ്രുവരി 18ന് വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ വിഘടിത നേതാക്കൾ നീതി പീഠത്തിനെതിരായി നടത്തിയ വിമർശനം കോടതി അലക്ഷ്യമായി പരിഗണിച്ചു ഹൈക്കോടതി .ഇത് സംബന്ധിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി.കോട്ടപ്പടി നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി കേസ് പരിഗണിക്കവെയായിരുന്നു പ്രസ്താവനകൾ ചൂണ്ടിക്കാട്ടി കോടതി അഭിഭാഷകനെ ശാസിച്ചത്.സാമാന്യ വിവരം ഇല്ലേയെന്നും,കക്ഷികൾ ഇത്തരം പ്രസ്താവന നടത്താതെ ശ്രദ്ധിക്കാൻ അഭിഭാഷകർക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കോടതി പറഞ്ഞു.ഓവിഎസ് ഓൺലൈൻ എക്സ്ക്ലൂസീവായി പുറത്തുവിട്ട വാർത്ത വ്യാജമാണെന്ന് വിഘടിത വിഭാഗം പ്രചരിപ്പിക്കുന്നതിനിടെയാണ് കോടതി നടപടി.
https://ovsonline.in/latest-news/exclusive-news/court-against-rebel-faction/