OVS - Latest NewsOVS-Exclusive NewsOVS-Kerala News

വിധി ഒരാഴ്ചയ്ക്കകം നടപ്പാക്കണം ; സർക്കാരിനോട് കടുപ്പിച്ചു ഹൈക്കോടതി

കൊച്ചി : യാക്കോബായ പക്ഷം കൈയ്യേറിയ തർക്കത്തിലായിരുന്ന ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരാഴ്ചക്കുള്ളിൽ നടപ്പാക്കണമെന്ന് അന്ത്യശാസനവുമായി ഹൈക്കോടതി.ഉത്തരവ് നടപ്പാക്കാത്ത പക്ഷം സംസ്ഥാന ചീഫ് സെക്രട്ടറിയും കളക്ടർമാരും കോടതിയിൽ സമയം ചിലവഴിക്കേണ്ടി വരുമെന്ന് കോടതി.ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ യാക്കോബായ പക്ഷവുമായി ഒത്തുകളി വ്യക്തമായ സാഹചര്യത്തിലാണ് കോടതി അലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് സഭ ഹൈക്കോടതിയെ സമീപിച്ചത്.

ഓർത്തഡോക്സ് സഭക്ക് അനുകൂലമായ 1958 ,1995 സുപ്രീം കോടതി വിധികൾ ശെരി വെച്ചുള്ള 2017 ലെ അന്തിമ വിധിയോടെയാണ് സഭാതർക്കത്തിന് അറുതി വന്നത്.ഈ ഉത്തരവ് ഏകദേശം അമ്പതിൽ അധികം പള്ളികളിൽ നടപ്പാക്കി സമാന്തര ഭരണം അവസാനിച്ച നിലയിലാണ്.പിറവത്തും മുളന്തുരുത്തിയിലും കോലഞ്ചേരിയിലും മറ്റും വിധി നടത്തിപ്പ് ഉണ്ടായപ്പോൾ ഉയർത്തിയ നിലനിൽക്കാത്ത അവകാശവാദങ്ങളിലാണ് ഇപ്പോഴും സർക്കാർ കടിച്ചു തൂങ്ങുന്നത് . ചീഫ് സെക്രട്ടറിയും കളക്ടർമാരും ഇനി കോടതിയിൽ സമയം ചിലവഴിക്കണമെന്ന നിലപാടോടെ വിധി അട്ടിമറിക്കാൻ നാടകം ആവിഷ്കരിച്ചു അണിയറയിൽ കരുക്കൾ നീക്കുന്ന സർക്കാർ വൃത്ത   യാക്കോബായ ‘ബിനാമി മാഫിയ’ കൂട്ടുകെട്ടിനേറ്റ തിരിച്ചടികൂടിയാണ്.

error: Thank you for visiting : www.ovsonline.in