കണ്ടനാട് ഈസ്റ്റ് ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും 15ന് മൂവാറ്റുപുഴയിൽ
കൊച്ചി :കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബം സംഗവും ഏപ്രിൽ 13, 14, 15 തീയതികളിൽ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമന അങ്കണത്തിൽ നടക്കും.15 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.കണ്ടനാട് (ഈസ്റ്റ്) ഭദ്രാസന അധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തും.ഭദ്രാസന സെക്രട്ടറി ഫാ.എബ്രഹാം കാരമേൽ സ്വാഗതം അരുളും.വൈകുന്നേരം 3.30 ന് അരമന കവാടത്തിൽ വിശിഷ്ട അതിഥികൾക്ക് സ്വീകരണം.ഭദ്രാസന നിധി ശേഖരണം.
ഡോ.മാത്യൂസ് മാർ സേവേറിയോസ് (കണ്ടനാട് വെസ്റ്റ് ഭദ്രാസനം ), ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്(തിരുവനന്തപുരം ഭദ്രാസനം ),യൂഹാനോൻ മാർ പൊളികാർപ്പോസ്(അങ്കമാലി ഭദ്രാസനം ),ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് (കൽക്കട്ടാ ഭദ്രാസനം),ഡോ.ജോഷ്വ മാർ നിക്കോദിമോസ്(റാന്നി-നിലക്കൽ ഭദ്രാസനം),ഫാ.എം ഒ ജോൺ(വൈദീക ട്രസ്റ്റി),ജോർജ് പോൾ(അൽമായ ട്രസ്റ്റി), അഡ്വ.ബിജു ഉമ്മൻ(അസോസിയേഷൻ സെക്രട്ടറി) ആശംസകൾ അറിയിക്കും.കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ(കൺവീനർ)നന്ദി പ്രസംഗം നടത്തും.13 മുതൽ സെമിനാറുകൾ,പുസ്തക പ്രകാശനം,ആത്മീയ സംഘടന സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.