രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് അപകടകരം: ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകൻ
കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിൽ ഉൾപ്പെട്ട കൂട്ടംപേരൂർ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ഇടവകയിൽ യുവജനങ്ങൾ തമ്മിൽ ഉണ്ടായ തർക്കം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദുരുപയോഗിക്കുന്നതിൽ ഓർത്തഡോക്‌സ് വിശ്വാസ സംരക്ഷകൻ പ്രതിഷേധിച്ചു. ഇടവക തലങ്ങളിൽ ഉണ്ടാവുന്ന ചെറിയ അഭിപ്രായ വ്യത്യാസങ്ങളിലും തർക്കങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവുന്നത് അപകടകരമാണെന്നും ഓ.വി.എസ് പത്രകറുപ്പിൽ അറിയിച്ചു.
ദുഃഖവെള്ളി ദിനത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗത്തിന് പള്ളി അങ്കണത്തിൽ മർദ്ദനം.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗവും മലങ്കര സഭയുടെ അസോസിയേഷൻ മെമ്പറും കുട്ടം പേരൂർ സൈന്റ് ഗ്രീഗോറിയോസ് ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗവും കൂടിയായ നിബിൻ നല്ലവീട്ടിലിനെ ദുഃഖവെള്ളി ദിനത്തിലെ ശുശ്രുഷകൾ കഴിഞ്ഞ് പള്ളി പിരിഞ്ഞ വേളയിൽ ഒരുകൂട്ടം യുവാക്കൾ ചേർന്ന് പള്ളി അങ്കണത്തിൽ വെച്ച് മർദിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ നിബിനെ വൈദ്യസഹായത്തിനായി മാവേലിക്കര ജില്ലാ ഗവ.ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പള്ളി വിഷയത്തിൽ രാഷ്ട്രീയം കലർത്തി വ്യാജ പ്രചാരങ്ങളിലൂടെ ചെങ്ങുന്നൂർ ഉപ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട്കൊണ്ട് നീചമായ രാഷ്ട്രിയ മുതലെടുപ്പ് നടത്താൻ പ്രദേശത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി ആരോപണം.തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അരമനയും പള്ളികളിലും നിത്യ സന്ദര്‍ശനം നടത്തുന്ന ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇത്തരം പ്രവര്‍ത്തികളെ തള്ളിപ്പറയണമെന്നും ഓര്‍ത്തഡോക്സുകാരെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കരുതെന്ന് അണികളോട് നിര്‍ദ്ദേശിക്കണമെന്നും ചെങ്ങന്നൂരിലെ സഭാ വിശ്വാസികള്‍ ഓവിഎസ് ഓണ്‍ലൈനോട് പ്രതികരിച്ചു. രാഷ്ട്രീയ പൊറോട്ട് നാടകങ്ങള്‍ വേണ്ടതില്ല. ആര് സഹായിച്ചു ; സഹായിച്ചില്ല എന്നെല്ലാം ഓർത്തഡോക്‌സ് സഭാ വിശ്വാസികളായ ഞങ്ങള്‍ക്ക് നന്നായി അറിയാമെന്നും വിശ്വാസികള്‍ കൂട്ടിച്ചേര്‍ത്തു.