OVS - Latest NewsOVS-Kerala News

യുവജനപ്രസ്ഥാനം സംഘടന തിരഞ്ഞെടുപ്പ് തുടങ്ങി ; കേന്ദ്ര സെക്രട്ടറിമാരെ പരിചയപ്പെടാം

തിരുവല്ല : അഖില മലങ്കര ഓർത്തോഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ പുനസംഘടനയ്ക്ക് നിരണം ഭദ്രാസനത്തിലെ വളഞ്ഞവട്ടം സെന്‍റ് മേരീസ്‌ ഓർത്തോഡോക്‌സ് പള്ളിയില്‍ തുടക്കമായി. സോണൽ (കേന്ദ്ര) സെക്രട്ടറിമാരായി സോഹിൽ വി. സൈമൺ, റോയ് തങ്കച്ചൻ, റേനിൽ രാജ്,മത്തായി ടി. വർഗ്ഗീസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് ഭദ്രാസന കമ്മിറ്റികള്‍ കൂടുന്നതാണ് സോണ്‍.അടൂര്‍-കടമ്പനാട്, തുമ്പമണ്‍,നിലയ്ക്കല്‍ ഭദ്രാസനങ്ങള്‍ ചേരുന്ന സോണിന് സോഹില്‍ വി സൈമണ്‍(തുമ്പമണ്‍).തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂര്‍ ഉള്‍പ്പെടുന്ന സോണിന് റോയ് തങ്കച്ചൻ(തിരുവനന്തപുരം).കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി ചേരുന്ന സോണിന് റേനിൽ രാജ്(കോട്ടയം) .ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര ഭദ്രാസനങ്ങള്‍ ചേരുന്ന സോണിന് മത്തായി ടി. വർഗ്ഗീസ്(നിരണം) കേന്ദ്ര സെക്രട്ടറിമാരായി തിരഞ്ഞെടുത്തു .

സോഹില്‍ വി സൈമണ്‍ ഓർത്തോഡോക്‌സ് വിശ്വാസ സംരക്ഷകന്‍(ഓ.വി.എസ്) അംഗം കൂടിയാണ്

യുവജനപ്രസ്ഥാനം അധ്യക്ഷന്‍ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.ഉപാധ്യക്ഷന്‍ ഫാ.ഫിലിപ്പ് തരകന്‍ അധ്യക്ഷത വഹിച്ചു.ട്രഷറര്‍ ജോജി പി തോമസ്‌,ജനറല്‍സെക്രട്ടറി ഫാ.അജി കെ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.വടക്കന്‍ മേഖലയിലെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 14 ന് വെട്ടിക്കല്‍ സെന്റ് തോമസ്‌ ദയറയില്‍ വെച്ച് നടക്കും.

error: Thank you for visiting : www.ovsonline.in