കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട മാറിക സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വിധി നടപ്പിലായി.
മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട മാറിക (കൂത്താട്ടുകുളം) സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വിധി നടപ്പിലായി. 2010-ൽ മൂവാറ്റുപുഴ സബ് കോടതിയിൽ ആരംഭിച്ച കേസിൽ 2021-ൽ വിധിയാവുകയും അത് പ്രകാരം 1934 ഭരണഘടനാ പ്രകാരം നിയമിതനായ വികാരിക്കെ പള്ളിയിൽ ആരാധനയും ഭരണവും നടത്താവൂ എന്നും അല്ലാത്തവർക്ക് ശാശ്വത നിരോധനവും ഏർപ്പെടുത്തിയിരുന്നു.
ഈ വിധി നടത്തിപ്പിൻ്റെ ഭാഗമായി മുവാറ്റുപുഴ സബ് കോടതി തന്നെ പോലീസ് സംരക്ഷണം ഒരുക്കണം എന്ന് പുത്തൻകുരിശ് ഡി വൈ എസ് പി -ക്ക് നിർദേശം നൽകിയിരുന്നു. അത് പ്രകാരം ഇന്ന് 10 (28.08.2021) -ൽ പ്രസ്തുത വിധി നടപ്പിലാക്കി.
സംഘർഷ രഹിതമായി ഈ വിധി നടപ്പിലാക്കുന്നതിന് യാക്കോബായ വിഭാഗം സഹകരിച്ചു എന്നത് അങ്ങയറ്റം അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ നിയമത്തോട് സഹകരിച്ച ഈ ഇടവക മറ്റുള്ള യാക്കോബായ ഇടവകളും മാതൃകയായി മാറട്ടെ എന്ന് ആശംസിക്കുന്നു.
ഈ വിധിക്ക് വേണ്ടിയും അതിൻ്റെ സംഘർഷ രഹിത നടത്തിപ്പിന് വേണ്ടിയും അഹോരാത്രം ഇടപെട്ട ഇടവകയിലുള്ളവരെയും പുറത്തുള്ളവരെയും ഒരു പോലെ അഭിനന്ദിക്കുന്നു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |