നൂറിന്‍റെ നിറവിലും യൗവ്വനത്തിന്‍റെ ഓജസ്സോടെ മൈലപ്ര അപ്രേം റമ്പാൻ തൃക്കുന്നത്ത് സെമിനാരിയിൽ.
വാര്‍ദ്ധക്യം ബാധിച്ച തലമുറക്കു മുമ്പിൽ നൂറിന്‍റെ നിറവിലും അഭിമാനകരമാം വിധം പരിശുദ്ധ സഭയെ സേവിച്ച് മൈലപ്ര അപ്രേം റമ്പാൻ. മൈലപ്ര പാലമൂട് കുര്യക്കോസ് ആശ്രമ സുപ്പീരിയറും, തന്റെ മുൻഗാമിയും താപസ്സനുമായിരുന്ന ഭാഗ്യ സ്മർണാർഹനായ മാത്യൂസ് റമ്പാന്റെ ശിഷ്യനാ യ ഇദ്ദേഹം പ്രായം തളർത്തുന്ന ഈ സമയത്തും സഭയുടെ സുപ്രധാനമായ എല്ലാ സന്ദർഭങ്ങളുടെയും നേർസാക്ഷിയാണ്.
ആലുവ തൃക്കുന്നത് സെമിനാരിയിൽ അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പരിശുദ്ധ കാതോലിക്ക ബാവായുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുർബാനയിൽ നിറസാന്നിധ്യമായിരുന്നു പ്രീയപ്പെട്ട റമ്പാച്ചൻ. കഴിഞ്ഞ വർഷം പരുമല സെമിനാരിയിൽ നടന്ന ആഗോള വൈദീക സമ്മേളനത്തിൽ നൂറു വയസ്സ് പൂർത്തിയാക്കിയ റമ്പാച്ചനെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വന്ദ്യ വൈദീകരും ചേർന്ന് ആദരിച്ചിരുന്നു.