OVS-Kerala News

ഡോക്ടർ റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം 

മലങ്കര ഓർത്തഡോൿസ് സുറിയാനിസഭാംഗവും മുൻ എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്റും റവന്യൂ ഇന്റലിജൻസ് കമ്മീഷണറുമായ ഡോ. റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം. ദുബായ് കോൺസിലർ ആയി പ്രവർത്തിച്ചിരുന്ന റ്റിജു ആലുവ യൂ സി കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സി ജെ തോമസിന്‍റെയും കോട്ടപ്പുറം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലീല തോമസിന്‍റെയും മകനാണ്. ഡോ.സോനുവാണ് ഭാര്യ. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ ശേഷം,  സിവിൽ സെർവിസിൽ ചേർന്ന് ഇരുപത്തിയൊമ്പതാം റാങ്കുകാരനായി പാസ്സായ റ്റിജു തലക്കുളം ഓർത്തഡോൿസ് ഇടവക അംഗമാണ്. 

നിലവിൽ കസ്റ്റംസ്, ജിഎസ്ടി കേരള സോൺ അഡീഷനൽ കമ്മിഷണറാണ് ഡോ. ടിജു. ദുബായ് കോൺസുലേറ്റിൽ മൂന്നുവർഷത്തിലേറെ സാമ്പത്തിക, വാണിജ്യ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു. കൂടാതെ, വിദ്യാഭ്യാസം, സാംസ്കാരികം, പ്രസ് ആൻഡ് ഇൻഫർമേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് നേടിയ ഡോ.ടിജു 1999-ലാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായത്. തലാസീമിയ രോഗികൾ ധാരാളമുള്ള യു.എ.ഇയിൽ ആവശ്യം കണ്ടറിഞ്ഞാണ് രക്തദാനത്തിന് സഹായകരമാകുന്ന www.blooddonors.ae എന്ന പോർട്ടൽ ആരംഭിക്കുന്നത്.

നയതന്ത്ര ഉദ്യോഗസ്ഥൻ മറ്റൊരു രാജ്യത്ത് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത് പ്രത്യേകതയായി. മൂവായിരത്തിലേറെ അംഗങ്ങളുള്ള പോർട്ടലാണിത്. ആയിരത്തിയഞ്ഞൂറിലേറെ വേദികളിലാണ് ദുബായിൽ ഡോ. ടിജു പ്രഭാഷണം നടത്തിയത്. മധ്യപൂർവദേശം, പശ്ചിമ ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനവും വിദഗ്ധരുമായുള്ള ഇടപെടലും കോൺസുലേറ്റ് പ്രവർത്തനങ്ങളിൽ മുതൽകൂട്ടായി. ചെന്നെയിൽ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അഡീഷനൽ കമ്മിഷണറായി നിയമിതനായ അദ്ദേഹം പിന്നീട് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല വഹിക്കുന്ന കസ്റ്റംസ് ജിഎസ്ടി അഡീഷനൽ കമ്മിഷണറായി നിയമിതനാകുകയായിരുന്നു.

error: Thank you for visiting : www.ovsonline.in