തൃക്കുന്നത്ത് സെമിനാരിയിൽ ഓർമപ്പെരുന്നാൾ കൊടിയേറി
ആലുവ ∙ തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമപ്പെരുന്നാളിനു യൂഹാനോൻ മാർ പോളിക്കാർപ്പോസ് കൊടി ഉയർത്തി. 25, 26 തീയതികളിലാണു പ്രധാന പെരുന്നാൾ.
ഇന്ന് രാവിലെ ഒൻപതിന് അഖണ്ഡ പ്രാർഥന ഉദ്ഘാടനം, വൈകിട്ട് ഏഴിനു ഗാനശുശ്രൂഷ, 7.15-നു സുവിശേഷ പ്രസംഗം. ബുധനാഴ്ച രാവിലെ 10.15-ന് അഖണ്ഡ പ്രാർഥന സമാപനം, 11-നു കുർബാന, ഏഴിനു ഗാനശുശ്രൂഷ, 7.15-നു സുവിശേഷ പ്രസംഗം. 25-നു രാവിലെ എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന, കബറിങ്കൽ ധൂപപ്രാർഥന, 11-നു വനിതാ സമാജം സമ്മേളനം. 26-നു രാവിലെ എട്ടിനു ഡോ. മാത്യൂസ് മാർ സേവേറിയോസിന്‍റെ കാർമികത്വത്തിൽ കുർബാന, 10.30-നു ധൂപപ്രാർഥന, പ്രദക്ഷിണം.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ, അങ്കമാലി ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പൊലീത്ത അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ്, തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന കടവിൽ പൗലോസ് മാർ അത്തനാസിയോസ്, കുറ്റിക്കാട്ടിൽ പൗലോസ് മാർ അത്തനാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മാർ ഗ്രിഗോറിയോസ്, ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസ് എന്നിവരുടെ ഓർമയാണ് ആചരിക്കുന്നതെന്നു ഭദ്രാസന സെക്രട്ടറി ഫാ. ബോബി വർഗീസ്, സെമിനാരി മാനേജർ ഫാ. യാക്കോബ് തോമസ് എന്നിവർ അറിയിച്ചു.
https://ovsonline.in/articles/aluva-seminary/