OVS - Latest NewsOVS-Kerala News

പിറവം സെന്റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന കേന്ദ്രം സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാബ് ജനുവരി 22 ന്

പിറവം:-സെന്റ് ഗ്രീഗോറിയോസ് തീര്‍ത്ഥാടന കേന്ദ്രമായ പിറവം കാതോലിക്കേറ്റ് സെന്‍റെര്‍ ദേവാലയത്തിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്‍റെയും ശുശ്രൂഷക സംഘത്തിന്‍റെയും സംയുക്തയാഭിമുഖ്യത്തില്‍ പിറവം മഠത്തില്‍ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ ജനുവരി 22 (വെള്ളി) രാവിലെ 9.30 മണി മുതല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാബ് സംഘടിപ്പിക്കുന്നു.കഴുത്ത് വേദന,പുറം വേദന,മുട്ട് വേദന വാത സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് ക്യാബില്‍ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ.യാക്കോബ് തോമസ്‌ അറിയിച്ചു.സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാബില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ വിളിക്കേണ്ട നമ്പറുകള്‍ ചുവടെ

0485-2242439 (ഓഫീസ്)
9846779229(എം.കുര്യാക്കോസ്‌)
9847433402 (ബോസ് വാത്തക്കാട്ടില്‍)
97747751874 (രാജു എം.യു)

error: Thank you for visiting : www.ovsonline.in