കാരാട്ടുകുന്നേൽ പള്ളിയിൽ വലിയപെരുന്നാൾ
അമയന്നൂർ ∙ കാരാട്ടുകുന്നേൽ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ 107-മത് വലിയ പെരുന്നാൾ ജനുവരി അഞ്ച്, ആറ് തീയതികളിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ചു ഇടവകദിനം, അദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം, പെരുന്നാൾ കൺവൻഷൻ എന്നിവ നടത്തുന്നതാണ്.
അഞ്ചിന് 5.30-നു പരിശുദ്ധ ബാവായ്ക്കു തണ്ടാശേരി ജംക്‌ഷനിൽ സ്വീകരണം, 6.30-നു സന്ധ്യാനമസ്കാരം (ചാപ്പലിൽ) പരിശുദ്ധ ബാവായുടെ നേതൃത്വത്തിൽ, സുവിശേഷപ്രസംഗം –ഫാ. വർഗീസ് മർക്കോസ് ആര്യാട്ട്, റാസ (പള്ളിയിലേക്ക്), ആശീർവാദം, സ്നേഹവിരുന്ന്. ആറിനു ദനഹ പെരുന്നാൾ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഫാ. ഒ. എസ്. കുര്യാക്കോസ് ഓമത്തിൽ, ഫാ. പി. സി. വർഗീസ് പൊടിമറ്റത്തിൽ എന്നിവർ സഹകാർമികരാകും. തുടർന്നു റാസ, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, ലേലം, കൊടിയിറക്ക്. പെരുന്നാൾ ഒരുക്കങ്ങൾക്കു വികാരി ഫാ. കുര്യൻ കുര്യാക്കോസ് പുത്തൻകണ്ടത്തിൽ, ട്രസ്റ്റി പുന്നൂസ് വി.തോമസ് പുത്തൻപറമ്പിൽ, സെക്രട്ടറി റോണി ഏബ്രഹാം പുറങ്കാവിൽ എന്നിവർ നേതൃത്വം നൽകും.