പാമ്പാക്കുട ചെറിയപള്ളിയിൽ പെരുന്നാൾ കൊടിയേറി
പിറവം : പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ പരി .മാർ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ എബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റി. ഡിസംബർ 20, 21 ബുധൻ ,വ്യാഴം തിയതികളിൽ നടക്കുന്ന പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും.20ന് രാവിലെ 7. ന്. വി കുർബാന, തുടർന്ന് വെട്ടിമൂട് ഭാഗത്തെ മാർ ഗ്രിഗോറിയോസ് ചാപ്പലിലും, കാക്കൂർ സെന്റ് തോമസ് കുരിശിലും കൊടിയേറ്റ്. 6.30ന് പള്ളിയിൽ ആരംഭിക്കുന്ന സമ്പ്യ പ്രാർത്ഥനയ്ക്ക് ശേഷം പാമ്പാക്കുട ദേശത്തെ ഏറ്റവും ദൈർഘ്യം ഏറിയ ദേശം ചുറ്റിയുള്ള പ്രദക്ഷിണത്തിന് സാക്ഷ്യം വഹിക്കും .മാർ ഗ്രീഗോറിയോസ് ചാപ്പൽ വഴി കാക്കൂർ കുരിശിലേക്ക് ആണ് പ്രദക്ഷിണം. തുടർന്ന് ധൂപപ്രാർത്ഥന നേർച്ച, പ്രസംഗം ഫാ ജോൺ വി ജോൺ, ലേലം. തുടർന്ന് 11 മണിക്ക് പ്രദക്ഷിണം തിരിച്ച് പള്ളിയിലേക്ക് ..21 ന് രാവിലെ 8.30 ന് ഇടവക മെത്രാപ്പോലീത്ത ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ ,വി.മൂന്നിൻമേൽ കുർബാന. തുടർന്ന് പ്രദക്ഷിണം, നേർച്ചസദ്യ.