ഓണക്കൂർ വലിയ പള്ളിയിൽ പ്രധാന പെരുന്നാളിന് കൊടിയേറി
ഓണക്കൂർ: മലങ്കര സഭയിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നായ ഓണക്കൂർ സെന്റ് മേരീസ് വലിയപള്ളിയിൽ പ്രധാന പെരുന്നാളിന് വികാരി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ കൊടിയേറ്റി.
2015 ഡിസംബർ 29 മുതൽ 2016 ജനുവരി 3 വരെയാണ് പെരുന്നാൾ ആഘോഷങ്ങൾ നടക്കുക. ഇടവകയുടെ കീഴിൽ വി.കുര്യാക്കോസ് സഹദ, വി.ഗീവറുഗീസ് സഹദാ, വി.തോമാശ്ലീഹാ എന്നിവരുടെ നാമത്തിൽ നാല് ദിക്കുകളിലായി സ്ഥിതി ചെയ്യുന്ന കുരിശുപള്ളികളിലും തുടർന്ന് ജനുവരി 2,3 തിയതികളിൽ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ വലിയ പള്ളിയിലും പെരുന്നാൾ ആഘോഷം നടക്കും. അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ നടക്കുന്നത്.
ഇടവയുടെ ചരിത്രത്തിൽ ഇടം പിടിക്കത്തക്ക വർഷമായിരിക്കും 2016(മെയ് 20, 21 ). ഇടവകയുടെ 150 വർഷം പൂർത്തിയാക്കുന്ന ഈ കാലയളവിൽ വിപുലമായ ആഘോഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
പെരുന്നാൾ ശുശ്രൂഷകളിൽ നേർച്ച കാഴ്ചകളോടെ വന്ന് സംബന്ധിക്കുവാൻ കർത്തൃനാമത്തിൽ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.