മാർത്തോമ്മൻ പൈതൃകം നൂറ്റാണ്ടുകളുടെ സംസ്കാരം: ബിജു ഉമ്മൻ
നിരണം ∙ വിശ്വാസവും പാരമ്പര്യവും കൈവിടാതെ നൂറ്റാണ്ടുകളുടെ സംസ്കാരം ഉയർത്തിക്കാട്ടുന്നതാണ് മാർത്തോമ്മൻ പൈതൃകമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ.
നിരണം സെന്റ് മേരീസ് ഒാർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന മാർത്തോമ്മൻ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു.
ഫാ. ഡോ. ജേക്കബ് കുര്യൻ പ്രഭാഷണം നടത്തി. വികാരി ഫാ. ജിജി വർഗീസ്, സഹവികാരി ഫാ. പി.ടി. നൈനാൻ, ട്രസ്റ്റി ജോർജ് വർഗീസ്, സെക്രട്ടറി ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു.നാളെ 10.30ന് ഭദ്രാസന മർത്തമറിയം സമാജം സമ്മേളനം. 20ന് അഞ്ചിന് പരുമല പള്ളിയിൽ നിന്നു റാസയും 7.45ന് ശ്ലൈഹിക വാഴ്‍വും നടക്കും.
പെരുന്നാൾ സമാപന ദിവസമായ 21ന് 8.15ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന, 11.15ന് വെച്ചൂട്ട്.