ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അമേരിക്ക സന്ദര്‍ശിക്കുന്നു
ഷിക്കാഗോ∙ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനി ജനുവരി 25 മുതല്‍ ഏപ്രില്‍ 30 വരെ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നു. ഷിക്കാഗോ, ടെക്‌സസ്, ന്യൂജഴ്‌സി, ഫ്‌ളോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിക്കും. അഖില മലങ്കര ഓര്‍ത്തഡോക്‌സ് പ്രാര്‍ത്ഥനാ യോഗത്തിന്റെ പ്രസിഡന്റായിരുന്ന തിരുമേനി മികച്ച പ്രഭാഷകനും, ശ്രുതിമധുരമായ ആരാധനാ അര്‍പ്പകനും, ധ്യാനഗുരുവുമാണ്. ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.