OVS-Pravasi News

ഓ.സി.വൈ.എം ബഹ്‌റൈൻ നാഷണൽ ഡേ ലേബർ ക്യാമ്പ് അംഗങ്ങളോടൊപ്പം ആഘോഷിച്ചു

ബഹ്‌റൈൻ : സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 2017 December 16 നു ജിദാലിയിൽ ഉള്ള ലേബർ ക്യാമ്പ് സന്ദർശിക്കുകയും, ക്യാമ്പ് അംഗങ്ങൾക്ക് പുതുവസ്ത്രങ്ങളും, ഫുഡ് കിറ്റുകളും നൽകുകയുണ്ടായി. റഹ്മാ എന്ന പേരിൽ  വര്‍ഷങ്ങളായി നടത്തിവരുന്ന ഈ ചാരിറ്റി പദ്ധതി ഈ വർഷവും വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചു.

പ്രസ്ഥാനം സെക്രട്ടറി ശ്രീ.അജി ചാക്കോ പാറയിൽ സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡണ്ടും ആയ ബഹു ജോഷ്വാ എബ്രഹാം അച്ചൻ അധ്യക്ഷപ്രസംഗം നടത്തി. കത്തീഡ്രൽ സഹവികാരിയും , പ്രസ്ഥാനം പ്രസിഡണ്ടും ആയ ബഹു ഷാജി ചാക്കോ അച്ചൻ, കത്തീഡ്രൽ ട്രസ്റ്റീ, പ്രസ്ഥാനം ലെ വൈസ് പ്രസിഡണ്ട് ശ്രീ. ക്രിസ്റ്റി പി വർഗീസ്, പ്രസ്ഥാനം ട്രെഷറർ ശ്രീ പ്രമോദ് വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. റഹ്മാ 2017 കോ-ഓർഡിനേറ്റർ ശ്രീ ബോണി മുളപ്പാംപള്ളിൽ വന്നുചേർന്നിട്ടുള്ളവർക്കും, റഹ്മാ യുമായി അല്പമായോ അധികമായോ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

കേക്ക് മുറിച്ചുകൊണ്ട് ബഹ്‌റൈൻ നാഷണൽ ഡേയുടെ ആഘോഷങ്ങളിൽ ക്യാമ്പ് അംഗങ്ങളോടൊപ്പം പ്രസ്ഥാനം അംഗങ്ങളും ഭാഗമായി. ബഹുമാനപെട്ട പ്രസ്ഥാനം പ്രസിഡണ്ട് ആദ്യ കിറ്റ് നൽകികൊണ്ട് പരിപാടിക്ക് തുടക്കം കുറിക്കുകയും, തുടർന്ന് വന്നുചേർന്നിട്ടുണ്ടായിരുന്ന എല്ലാവരും ഓരോ കിറ്റുകൾ ക്യാമ്പ് അംഗങ്ങൾക്ക് നൽകുകയും ചെയ്തു.

error: Thank you for visiting : www.ovsonline.in