സിഡിയെചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലെത്തി ; വെങ്ങോല പള്ളിയില്‍ സംഘര്‍ഷം
പെരുമ്പാവൂര്‍ : പാത്രിയര്‍ക്കീസ് വിഭാഗം കൈയ്യേറിയിരിക്കുന്ന വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയില്‍ ആഭ്യന്തര തര്‍ക്കം അവസാനം കൈയാങ്കളിയില്‍ കലാശിച്ചു. സി.ഡി ഇറക്കുന്നതിചൊല്ലിയുള്ള തര്‍ക്കമാണ് അനിഷ്ട സംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതേ തുടര്ന്ന് പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം ഇടപെട്ടു വികാരിയെ സ്ഥലം മാറ്റാനുള്ള നീക്കം ആരംഭിച്ചത്തോടെ കഴിഞ്ഞ ദിവസം ഒരു വിഭാഗം ഇടവകാംഗങ്ങള്‍ പുത്തന്‍ക്കുരിശ് പാത്രിയര്‍ക്കല്‍ സെന്‍റെറില്‍ കുത്തിയിരുപ്പ് സമരമായി രംഗതെത്തിയിരിന്നു. മാര് ബഹനാം യൂത്ത് അസോസിയേഷന്‍ പുറത്തിറക്കുന്ന വി.കുര്‍ബ്ബാന സിഡിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സിഡിയില് യൂത്തിന്റെ എംബ്ലം വയ്ക്കണമെന്നു യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആവിശ്യപ്പെട്ടു. എന്നാല്,സമുദായത്തിന്റെ എംബ്ലം വയ്ക്കണമെന്നു പള്ളി കമ്മിറ്റിയിലെ ഒരു വിഭാഗം ഭിന്ന സ്വരം ഉയര്‍ത്തി. പ്രശ്നം വികാരിയുടെ പരിഗണയ്ക്ക് വിട്ടു, ഇരു എംബ്ലങ്ങളും വയ്ക്കാന്‍ വികാരി നിര്‍ദ്ദേശിച്ചു. ഇരു പക്ഷങ്ങളും അഭിപ്രായത്തില്‍ ഉറച്ചു നിന്നപ്പോള്‍ തര്‍ക്കം രൂക്ഷമായി. പ്രകോപിതരായ പള്ളി കമ്മിറ്റിയിലെ ഒരു വിഭാഗവും കര പ്രമാണിമാരും വികാരിയെ സ്ഥലം മാറ്റാന്‍ ചരട് വലികള്‍ തുടങ്ങി. സമ്മര്ദ്ദം കനത്തപ്പോള്‍ വികാരിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ മോര്‍ അപ്രേം പറഞ്ഞു. ലീവെടുക്കുന്നത് അനുചിവും ഭാവിയില്‍ തര്‍ക്കം സങ്കീര്‍ണ്ണമാക്കുമെന്നും നിലപാടെടുത്ത വികാരി ആവിശ്യം നിരസിച്ചു. ഇടവകയിലെ ഭൂരിപക്ഷം വരുന്ന സാധാരണകാരായ വിശ്വാസികളും യുവാക്കളും വികാരിക്ക് വേണ്ടി നിലകൊള്ളുകയാണ്.