പരിശുദ്ധ സഭയുടെ ധീരരക്തസാക്ഷി മലങ്കര വർഗീസ്!
പെരുമ്പാവൂര്‍ കരയില്‍ തോംബ്ര വീട്ടില്‍ മത്തായിയുടെ മകനായി ജനിച്ച ടി എം വര്ഗീ്സ് ദൈവ ഭക്തിലും ദൈവീക കാര്യങ്ങളിലും അതീവ് തല്പരന്‍ ആയിരുന്നു. ആ താല്പര്യം അദ്ദേഹത്തിന്റെല അന്ത്യ നാളുകള്‍ വരെ തുടരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സഭയുടെ എല്ലാ ചിട്ടകളും തെറ്റാതെ പാലിക്കപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു സുവിശേഷ പ്രസംഗീകന്‍ കൂടിയായിരുന്നു. അങ്കമാലി ഭദ്രാസന കൌണ്‍സില്‍ അംഗം , സഭാ മാനേജിംഗ് കമ്മറ്റി അംഗം തുടങ്ങി സാമൂഹ്യ സംസ്കാരീക മേഖലകളില്‍ എല്ലായിടത്തും അദ്ദേഹം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു. സൌമ്യനും ശാന്ത ശീലനും ആയ ടി എം വര്ഗ്സിനോട് ഇടപെടുന്ന എല്ലവര്ക്കും അത് ബോധ്യപ്പെടുക കൂടി ചെയ്തിരുന്നു. അദ്ദേഹത്തിന് പാവങ്ങളോടുള്ള സഹാനിഭൂതി പ്രസിദ്ധം ആയിരുന്നു. ടെലിഫോണ്‍ പ്രചാരത്തില്‍ ഇല്ലാത്ത കാലത്ത് പാവങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കുന്നതിനു വേണ്ടി തന്റെ ഓഫീസിലെ രണ്ടു ഫോണുകളില്‍ ഒരു ഫോണ്‍ ലഭ്യമാക്കിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സഭയുടെ എല്ലാ നോമ്പ് പോലും (ബുധന്‍ വെള്ളി ഉള്‍പ്പടെ) കൃത്യമായി നോക്കിയും 3 മണി വരെ ഉപവാസം അനുഷ്ടിക്കുകയും ചെയ്തിരുന്നതായി ഒരിക്കല്‍ ബാവാ കക്ഷിയുടെ എബ്രഹാം മോര്‍ സേവേറിയോസ് പോലും പറയുകയുണ്ടായി. ബാവാ കക്ഷിയില്‍ അന്നുണ്ടായിരുന്ന മെത്രാപ്പോലീത്തമാര്‍ക്കും അച്ചന്മാര്ക്കു പോലും നല്ല അഭിപ്രായം സഹായവും സ്വീകരിച്ചിരുന്നതായി അറിയാന്‍ കഴിഞ്ഞു. ക്രത്യമായി പള്ളിയില്‍ പോവുകയും വി കുര്ബാിന അനുഭവിക്കുകയും ചെയ്യുന്ന ടി എം വര്ഗീ്സ് ജീവിതത്തിലും അതെ സത്യസന്ധ്യതയും മൂല്യവും ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ മേഖലയില്‍ പ്രസിദ്ധമായിരുന്ന തടി വ്യവസായം ആയിരുന്നു മുഖ്യ തൊഴില്‍. മലങ്കര സഭയോടുള്ള സ്നേഹം മുന്‍ നിര്‍ത്തി തന്റെ സ്ഥപനത്തിനു പോലും “മലങ്കര ടിമ്പേഴ്സ്” എന്നായിരുന്നു പേരിട്ടിരുന്നത്. അത് തന്നെ തന്റെ വാഹനങ്ങള്ക്കും അവസാനം ആ പേരില്‍ അദ്ദേഹവും അറിയപ്പെടാന്‍ തുടങ്ങി. ജീവിത വിശുദ്ധിയും സത്യസന്ധതയും കൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം തന്റെ വ്യവസായത്തില്‍ കബളിപ്പിക്കപ്പെട്ടുണ്ട്. എന്നിരുന്നാലും നല്ല ശീലങ്ങള്‍ ഒന്നും വിട്ടുമാറുന്നയാള്‍ അല്ലായിരുന്നു. അതുകൊണ്ട് മാത്രമാകാം ഒരു പക്ഷെ അദ്ദേഹം നിഷ്ടൂരമായി വധിക്കപ്പെടാന്‍ ഉണ്ടായ സാഹചര്യവും.
1970 കളില്‍ സഭയില്‍ ഉണ്ടായ ആഭ്യന്തിര പ്രശ്നങ്ങളിലും തുടര്ന്നുണ്ടായ സഭാ വിഭജനത്തിലും അദ്ദേഹത്തിന് ഭാഗം ആവേണ്ടി വന്നു. സത്യവും നീതിയും പുലരുന്നതിനും സഭയില്‍ കെട്ടുറപ്പ് ഉണ്ടാവുന്നതിനും സഭയ്ക്ക് ഭരണഘടന ഉണ്ടാവേണ്ടതും അത് പ്രകാരം മുന്നോട്ട് പോകേണ്ടതും ആണ് എന്ന് അദ്ദേഹം മുന്നില്‍ കണ്ടുകൊണ്ടു സഭാ വിഭജനത്തിനു സ്ഥാനം ഇല്ല എന്ന് മനസിലാക്കി.ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം ശരിയെന്നു തോന്നി തന്റെ സ്വതസിദ്ദമായ രീതിയില്‍ സത്യത്തിനു വേണ്ടി മുറുകെ പിടിച്ചു. അത് നിലനിര്ത്തു്ന്നതിന് ഇടവക ദേവാലയ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ നിയമപോരാട്ടം നടത്തിയതുമാണ് അദ്ദേഹത്തെ അക്രമികള്‍ നോട്ടം വച്ചതും വധിക്കുന്നതിനയി ഗൂഡാലോചന നടത്തിയതും. കയ്യൂക്കും കയ്യാങ്കളിയും ആദേഹത്തിന്റെ മാര്ഗം ആയിരുന്നില്ല. ആയതിനാല്‍ തന്നെ ഇതിനു മുന്പും ഈ പള്ളിയില്‍ വച്ചു തന്നെ അദ്ദേഹം ആക്രമിക്കപ്പെട്ടിട്ടുണ്ട്.
നീതി ന്യായ കോടതിയെ വിശ്വസിച്ചു നിയമം ഉള്ളിടത്ത് നീതി നടപ്പാക്കണം എന്ന് മാത്രം ആയിരുന്നു അദ്ദേഹത്തിന് സഭാ കേസില്‍ ഉണ്ടായ താല്പര്യം. ആ താല്പര്യം ഒന്ന് കൊണ്ട് മാത്രം അങ്കമാലി ഭദ്രാസനത്തിലെ പല പള്ളികളിലും വിലക്കപ്പെട്ട ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ കയറുന്നതിനു തടസ്സം ആയിത്തീരുകയും ചെയ്തിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്നോടു വിഘടിത വിഭാഗം സഭയ്ക്കും അതിലെ നേതൃത്വത്തിനും ഉണ്ടായ ശത്രുത. അത് ബിനുവിന്റെ മരണത്തോടെ ഒരു അവസരം ആയി എടുക്കുകയും കൃത്യം നിര്വതഹിക്കുകയും ചെയ്തു. പെരുമ്പാവൂര്‍ അങ്കമാലി കോതമംഗലം ആലുവാ ഭാഗങ്ങളില്‍ അദ്ദേഹത്തെ അറിയുന്നവരും ഒരു പക്ഷെ അദ്ദേഹത്തിനെ നല്ല പ്രവൃത്തികളുടെ ഗുണം അനുഭവിച്ചവര്ക്കും അദ്ദേഹത്തെ നിഷ്ടൂരമായി വധിക്കുന്നതിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് അക്രമികളെ അന്യ ജില്ലയില്‍ നിന്ന് വരുത്തി കൃത്യം നടത്തിയതു. സഭാ രംഗങ്ങളില്‍ അല്ലാതെ അദ്ദേഹത്തോട് ആര്ക്കും ഒരു ശത്രുതയും ഇല്ലായിരുന്നു. സഭാ രംഗങ്ങളില്‍ ആയിരുന്നാല്‍ പോലും അദ്ദേഹം ആരോടും ഒരിക്കലും ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നതിനോ പെരുമാറിയിട്ടുള്ളതയോ പറയാന്‍ സാധിക്കില്ല. അദ്ദേഹം തന്റെ അവസാന പ്രസംഗം നടത്തിയത് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ ആയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു “ ധീരന് മരണം ഒരിക്കലെ ഉള്ളൂ അങ്ങനെയെങ്കില്‍ ആ മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ മരണംകൊണ്ട് മലങ്കര സഭയില്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെങ്കില്‍ അത് ധീരതയോടെ സ്വീകരിക്കും” നമുക്ക് ഓരോരുത്തര്ക്കുംി ആ വാക്കുകള്ക്കു വിലകല്പ്പിക്കാം. അദ്ദേഹത്തിന്റെു മരണത്തില്‍ പങ്കാളികള്‍ ആയവരെ കണ്ടെത്തുന്നതിലൂടെ മലങ്കര സഭയിലെ പ്രശ്നങ്ങള്‍ അവസാനിക്കട്ടെ.
മലങ്കര വര്ഗീതസിന്റെ കൊലയളികളോടും ഗൂഢാലോചന നടത്തിയവരോടും ഒരു വാക്ക്…….
ഒരു ടി എം വര്ഗീസിനെ നിങ്ങള്ക്ക് കൊല്ലമായിരിക്കും പക്ഷെ അത് മൂലം മറ്റു നൂറു വര്ഗീവസുമാര്‍ ഉയര്ക്കും. അദ്ദേഹത്തിന്റെ കല്ലറ നിങ്ങള്ക്ക് ഒന്നും അല്ലായിരിക്കും പക്ഷെ ഞങ്ങള്ക്ക്ങ അത് ഉണര്വ് നല്കുതന്ന ഒരു സ്മാരകം തന്നെയാണ്. അദ്ദേഹത്തിന്റെ കല്ലറയെ നിങ്ങള്‍ ഇപ്പോള്‍ അപമാനിക്കും പക്ഷെ അവിടെ പോയി മാപ്പിരക്കെണ്ട ഒരു ദിനം നിങ്ങള്ക്ക് വന്നു ചേരും. നീതിമാന്റെ രക്തം സ്വര്ഗാത്തോട് നിലവിളിക്കും. ആ നിലവിളി ഇന്നും തുടരുന്നു. ഈ കൊലപാതകത്തില്‍ പങ്കാളി ആയവരേ എല്ലാം നിയമത്തിനു മുന്നില്‍ കൊണ്ട് വരുന്നതുവരെ അത് തുടരും. ആ നിലവിളി നിങ്ങള്‍ ഓരോരുത്തരുടെയും കുടുംബങ്ങള്‍ വെന്തു വെണ്ണീര്ആലവാന്‍ ഇടവരുത്താതിരിക്കട്ടെ. കെടാത്ത അഗ്നിയില്‍ നിന്നും ചാകാത്ത പുഴുവില്‍ നിന്നും അവരുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ നമുക്ക് പ്രാര്ത്ഥികക്കാം. സോദോം ഗോമോറയില്‍ ഉണ്ടായതുപോലെ അവരുടെ സ്വത്തുക്കള്‍ അഗ്നിയും തീയും ഗന്ധകവും ആയി തീരാതിരിക്കാന്‍ നമുക്ക് ദൈവത്തോട് അപേക്ഷിക്കാം. നമുക്ക് അദ്ദേഹത്തിന്റെയ ആത്മാവിനു നിത്യ ശാന്തി നേരാം അതോടൊപ്പം അദ്ദേഹം ഉയര്ത്തിുപിടിച്ച സത്യത്തെ നമുക്കും പിന്തുടരാം
ബാവാ കക്ഷികള്‍ ഏര്‍പ്പാടാക്കിയ നരാധമന്‍മാര്‍ കൊല്ലപ്പെടുത്തിയ മലങ്കര വര്ഗീസിനു സമർപ്പണം രേഖപെടുത്തി ആരംഭിക്കുന്ന ഹൃസ്വ ചിത്രം “ആറാം കല്പന ” ഒക്സിയോസ് സിനിമാസിന്റെ ബാനറിൽ ഓർത്തഡോൿസ് വിശ്വാസ സംരക്ഷകനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്