ഇടവകാംഗത്തെ പുറത്താക്കിയ നടപടി കോട്ടയം മുൻസിഫ് കോടതി തടഞ്ഞു
കോട്ടയം:- കോട്ടയം ഭദ്രാസനത്തിൽ പെട്ട വെള്ളൂർ സെന്റ് സൈമൺസ് പള്ളിയിൽ നിന്നും ഈ പള്ളി ഇടവകാംഗമായ പായിപ്ര സൈമൺ എം ജോർജിനെ വിഘടിത വിഭാഗം മെത്രാപ്പോലീത്താ തോമസ് മാർ തിമോത്തിയോസ് പത്ത് വർഷത്തേക്ക് ഇടവകാഗത്തിൽ നിന്നും സസ്പെന്റ് ചെയ്യുകയും ആത്മീയ ആവശ്യമായ വിശുദ്ധ കുർബാന അനുഭവത്തിൽ നിന്ന് നിഷേധിച്ചും കൊണ്ട് കൽപന ഇറക്കുകയും ചെയ്തിരുന്നു. ഈ കൽപന ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിൽ ഈ പള്ളി ഇടവകാംഗമായ സൈമൺ സസ്പെൻറ് ചെയ്യുകയൊ മുടക്കുകയൊ മാമോദീസാ കൈക്കൊണ്ട വ്യക്തിക്ക് വി. കുർബ്ബാനാ അനുഭവം നിഷേധിക്കുകയോ ചെയ് വാൻ സഭാ ഭരണഘടനയിലും കാനോനിലും വ്യവസ്ഥയില്ലാത്തതിനാലും തോമസ് മാർ തിമോത്തിയോസിന് മെത്രാപ്പോലീത്ത എന്ന നിലയിൽ അധികാരമില്ല എന്ന വാദം അംഗീകരിച്ച് വിലക്ക് കൽപന നടപ്പാക്കരുതെന്ന് ഉത്തരവിട്ടു. സൈമൺ എം ജോർജിന് വേണ്ടി അഡ്വ. എം.സി. സ്കറിയാ ഹാജരായി.