സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ കൊടിയേറി
കോലഞ്ചേരി :- കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ യാക്കോബ് ബുർദ്ദാനയുടെ ഓർമപ്പെരുന്നാളിനും ശിലാസ്‍ഥാപന പെരുന്നാളിനും വികാരി ഫാ. യാക്കോബ് തോമസ് കൊടി ഉയർത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും.
ഇന്നു രാവിലെ ഏഴിനു കുർബാന, വൈകിട്ട് ഏഴിനു പ്രാർഥന, പ്രസംഗം– അഭി.യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത 8.30നു പ്രദക്ഷിണം, ആശീർവാദം. നാളെ രാവിലെ 6.30നു കുർബാന– അഭി.യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ഒൻപതിനു വി.കുർബ്ബാന–പരിശുദ്ധ കാതോലിക്കാ ബാവാ, തുടർന്നു വിദ്യാഭ്യാസ അവാർഡ് സമർപ്പണം, 11.55നു പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ.