പരിശുദ്ധ പാമ്പാടി തിരുമേനി സ്മാരക പ്രഭാഷണം
പാമ്പാടി:- പരിശുദ്ധ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രാദ്ധ സുവര്‍ണ്ണ ജൂബിലിയും വൈദിക പട്ടവും റമ്പാന്‍ സ്ഥാനവും സ്വീകരിച്ചതിന്റെ നൂറ്റിപ്പത്താം വാര്‍ഷികവും പ്രമാണിച്ച് അദ്ദേഹത്തിന്റെ നാമത്തിലുള്ള പ്രഥമ സ്ഥാപനമായ പാമ്പാടി കെ. ജി. കോളജില്‍ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് സ്മാരക പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ആഗസ്റ്റ് 11 ന് 2 മണിക്ക് കോളജില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ. ബി. കോശി നിര്‍വ്വഹിക്കും. മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. കോളജ് ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. പാമ്പാടി തിരുമേനിയുടെ ഗുരു മഠത്തിലാശാന്റെ ചെറുമകനും തിരുമേനിയാല്‍ ആദ്യാക്ഷരം കുറിച്ച ആളുമായ വി. ആര്‍. രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആഗസ്റ്റ് 9 ന് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മനുഷ്യാവകാശ ധ്വംസനങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധാവതരണ മല്‍സരവും നടക്കും