യുവജനപ്രസ്ഥാനം 81-മത് അന്തര്‍ദ്ദേശീയ സമ്മേളനം സെപ്റ്റംബര്‍ 29 മുതല്‍ പരുമലയില്‍
കോട്ടയം/പത്തനംതിട്ട : അഖില മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ 81-മത് അന്തര്‍ദ്ദേശീയ വാര്‍ഷിക തൃദിന സമ്മേളനം 2017 സെപ്റ്റംബര്‍ 29 മുതല്‍ യുവജന പ്രസ്ഥാനം നിരണം ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ പരുമല സെമിനാരിയില്‍ വെച്ച് നടക്കുകയാണ് .കേരള നിയമസഭ സ്പീക്കര്‍ ശ്രീ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും.’തീര്‍ത്ഥാടന വീഥികള്‍’ എന്നതാണ് സമ്മേളനത്തിന്‍റെ മുഖ്യ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 29ന് വൈകീട്ട് 3.30 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.ഒക്ടോബര്‍ 1 വരെ നടക്കുന്ന ക്യാബില്‍ വിവിധ സെഷനുകളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നയിക്കും. ക്യാബിന്റെ രജിസ്ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 500/- രൂപയാണ്.ഒരു യൂണിറ്റില്‍ നിന്നും രണ്ടില്‍ കുറയാത്ത യുവജന പ്രസ്ഥാനം അംഗങ്ങള്‍ പങ്കെടുക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ക്യാബില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് മുമ്പായി ഭദ്രാസന സെക്രട്ടറിമാര്‍ മുഖാന്തിരമോ കേന്ദ്ര ഓഫീസില്‍ നേരിട്ടോ പ്രസ്ഥാനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ indianocym@gmail.com ഇ-മെയില്‍ വിലാസം വഴിയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Anual Conference 2017 Registration Form
നിബന്ധനകള്‍
- ക്യാബില്‍ പങ്കെടുക്കുന്നവര്‍ വികാരിയുടെ സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്
- ക്യാബില്‍ തികഞ്ഞ അച്ചടക്കം പാലിക്കണം
- വി.വേദപുസ്തകം ,ബെഡ് ഷീറ്റ് എന്നിവ കൊണ്ടുവരണം
- മുഴുവന്‍ സമയവും പങ്കെടുക്കുന്ന പ്രതിനിധികളെ മാത്രമേ യൂണിറ്റില്‍ നിന്ന് അയയ്ക്കാവൂ
- വനിതാ പ്രതിനിധികള്‍ക്ക് പ്രത്യേക താമസ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്