സ്ലീബാദാസ സമൂഹം കുടുംബ സംഗമം നടന്നു.
പരുമല:- ഓർത്തഡോക്സ് സഭാ സ്ലീബാ ദാസ സമൂഹത്തിന്റെ 93)0 വാർഷിക സമ്മേളനവും, കുടുബ സംഗമവും പരുമല സെമിനാരിയിൽ അഭി.ഡോ.യോക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗങ്ങളും തൃപ്തരാകുവോഴാണ് സമൂഹം ഉയർച്ച പ്രാപിക്കുന്നത് എന്ന അഭി.തിരുമേനി പറഞ്ഞു.
ഫാ.ജോൺ ചൊള്ളനി(കപ്പുച്ചൻ സഭാ നാടുകാണി) ക്രിസ്തീയ കുടുംബം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.പരുമല സെമിനാരി മാനേജർ ഫാ.എം സി കുരിയാക്കോസ്, ഫാ.സോമു കെ സാമുവേൽ സഖറിയ മാണി, പ്രഫ. മേരി മാത്യു, വി.കെ വർഗീസ്,റെജി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.