OVS-Kerala News

കെ.സി.സി പിളർപ്പിലേക്ക്; പുതിയ എക്യൂമിനിക്കൽ സംഘടനക്കായി യുവജനങ്ങൾ

കോട്ടയം: കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ അദ്ധ്യക്ഷൻ യാക്കോബായ വിഭാകം  നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗിസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ സഭ സമാധാനത്തിനും സുപ്രീം കോടതി വിധികൾക്കും എതിരെ സ്വീകരിച്ച നടപടികളിൽ വിവിധ സഭകൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. സഭ ഐക്യത്തെ എതിർക്കുന്ന അധ്യക്ഷന്‍റെ നിലപാട് പ്രമുഖ എക്യൂമിനിക്കൽ സംഘടനയായ കെ.സി.സിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്ന നിലപാടാണ് മുതിർന്ന നേതാക്കൾക്കിടയിൽ ഉള്ളത്. കേരളത്തിലും പുറത്തും വിവിധ സഭകൾക്കിടയിൽ സ്വീകാര്യനായ മെത്രാപ്പോലീത്തായിൽ നിന്ന് ഉണ്ടായ പ്രസ്‌താവന എക്യൂമിനിക്കൽ രംഗത്ത് തന്നെ ഏറെ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.

കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കിൽ പുതിയ എക്യൂമിനിക്കൽ സംഘടന ആരംഭിക്കണമെന്നുമാണ് ഒരു വലിയ വിഭാഗത്തിന്‍റെ ആവിശ്യം എന്നാൽ ഓർത്തഡോൿസ് സഭയിലെ ഉൾപ്പടെയുള്ള മെത്രാപ്പോലീത്തമാർ ഈ ആവശ്യത്തെ അംഗീകരിക്കുന്നില്ല. വളരെ പാരമ്പര്യമുള്ള സംഘടന തകർക്കുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും എന്നാണ് അവരുടെ നിലപാട്. കെ.സി.സിയുടെ യുവജന സമ്മേളനം ഓർത്തഡോൿസ് യുവജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അവസാന നിമിഷം റദ്ദാക്കിയിരുന്നു. സുപ്രീം കോടതിവിധിയിലൂടെ ഒരു സഭയോ സൊസൈറ്റിയോ പോലും അല്ലാതെയായ വിഭാഗത്തിനും അതിലെ മെത്രാപ്പോലീത്തക്കും എങ്ങനെ സഭകളുടെ ഐക്യ സംഘടനയിലും അധ്യക്ഷ പദവിയിൽ തുടരാനാവും എന്നാണ് അവർ ഉയർത്തുന്ന ചോദ്യം. കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന കെ.സി.സി കമ്മിറ്റിയിൽ തെറ്റ് പറ്റിയതായി അംഗീകരിച്ചെങ്കിലും മെത്രാപ്പോലീത്തക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്

error: Thank you for visiting : www.ovsonline.in